കുന്ദമംഗലം: കാരന്തൂർ ടൗൺ മുസ്ലീം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ” സൗഹൃദത്തിൻറെ ഒരുമ പന്തൽ ” ഇഫ്ത്താർ മീറ്റ് കാരന്തൂർ മാപ്പിള എൽപ്പി സ്കൂളിൽ ജില്ലാ മുസ്ലീം ലീഗ് ജന: സിക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലഹരി എന്ന മഹാവിപത്തി നെതിരെ എല്ലാം മറന്ന് ജന മനസ്സുകൾ ഒന്നിച്ച് ഉള്ള പോരാട്ട ത്തിന് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കാരന്തൂർ ടൗൺ മുസ്ലീംലീഗ് പ്രസിഡണ്ട് മുഹമ്മദ് മാസ്റ്റർ തടത്തിൽ അധ്യക്ഷത വഹിച്ചു. പി.സി. ഖാദർ ഹാജി , കാരന്തൂർ മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി , ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി , അരിയിൽ മൊയ്തീൻ ഹാജി , ഒ. ഹുസ്സയിൻ , എം. ബാബുമോൻ , അബ്ദുറ ഹിമാൻ ഇടക്കുനി , വിനോദ് പടനിലം , ദിനേഷ് മാമ്പ്ര , വി.കെ. കുഞ്ഞലി ഹാജി , റഹീം ചേറ്റൂൽ , സി. അബ്ദുൽ ഗഫൂർ , എം. ധനീഷ് ലാൽ , വി.കെ. ബഷീർ മാസ്റ്റർ , വി.കെ. റഷീദ്, അൻഫാസ് വി.കെ. തുടങ്ങിയവർ സംസാരിച്ചു.
