കോഴിക്കോട് : ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ചു ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പരിപാടി ജല വിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ ഉത്ഘാടനം ചെയ്തു . ഡോ അബ്‍ദുൾ ഹമീദ് ഇ മുഖ്യ പ്രഭാഷണം നടത്തി. വിവേക് ബി , ഡോ. ശരത്ജിത് എം സി എന്നിവർ സംസാരിച്ചു. വിവിധ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് CWRDM പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുള്ള അവസരം നൽകി. ഇത് കൂടാതെ വിഡിയോഗ്രഫി മത്സരാരവും സംഘടിപ്പിച്ചു.
