കുന്ദമംഗലം : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കുന്ദമംഗലം -എലത്തൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുമുള്ള ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു പന്തീര്‍പാടം നോര്‍ത്ത് വ്യൂ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന ക്ലാസിൽ 450 ൽപരം ഹാജിമാർ പങ്കെടുത്തു . കേന്ദ്ര ഹജ്ജ് കമ്മറ്റി മെമ്പർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അരിയില്‍ അലവി മുഖ്യാതിഥിയായി പങ്കെടുത്തു . കാരന്തൂര്‍ ടൗണ്‍ മസ്ജിദ് ഇമാം റാഷിദ് യമാനി പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകി. മുൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട , വലിയുദ്ധീന്‍ ഫൈസി വാഴക്കാട് , സാലിം പി.പി. എന്നിവര്‍ പ്രസംഗിച്ചു. ക്ലാസിന് സ്റ്റേറ്റ് ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ പി കെ ബാപ്പു ഹാജി നേതൃത്വം നല്‍കി എലത്തൂർ മണ്ഡലം ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ ഇബ്രാഹീം മാസ്റ്റർ നന്മണ്ട സ്വാഗതവും കുന്ദമംഗലം മണ്ഡലം ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ ഹക്കീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
