കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി, 2025 – 26 വാർഷിക പദ്ധതി വികസന സെമിനാർ,കുന്നമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്നുബ്ലോക്ക് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കഞ്ചേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ ,പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു.സി ഡബ്ലിയു ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് സാമുവൽവികസന സെമിനാർ ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ പദ്ധതി രേഖ അവതരണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിജി പുൽകുന്നുമ്മൽ, വളപ്പിൽ റസാക്ക് ,ഷാജി പുത്തലത്ത്,സുബിത തോട്ടാഞ്ചേരി, എസരിത, ദിവ്യ ഷിബു, ഒ അബ്ദുൾ ഗഫൂർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ വി പി ജമീല , എം കെ നദീറ , എൻ ഷിയോ ലാൽ, സുധ കമ്പളത്ത്,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
