കുന്ദമംഗലം: ” ജനക്ഷേമത്തിന് ഫണ്ടില്ല ധൂർത്തിന് ഫണ്ട് ഉണ്ട്” ഗ്രാമ പഞ്ചായത്ത് ഓഫീസ് നവീകരണത്തിൻ്റെ പേരിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അഴിമതിയും, ധൂർത്തും നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി കോയ ഉദ്ഘാടനം ചെയ്തു, എം പി അശോകൻ അധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, ഒ ഉസൈൻ, എം ബാബുമോൻ, ബാബു നെല്ലൂളി, എം ധനീഷ് ലാൽ, എ കെ ഷൗക്കത്തലി , ടി. കെ ഹിതേഷ് കുമാർ, സിഅബ്ദുൽ ഗഫൂർ, പി ഷൗക്കത്തലി ,സിപി രമേശൻ,യു സി മൊയ്തീൻകോയ,ഇ ഷിഹാബ് റഹ്മാൻ,സിപി ഷിഹാബ് പി ഷാജി, എപി സഫിയ. പി കൗലത്ത്,ഷൈജ വളപ്പിൽ,കെ.കെ. സി നൗഷാദ് ,ടികെ സീനത്ത് സംസാരിച്ചു.
