കൊടുവള്ളി: ദേശീയപാത 766 സൗത്ത് കൊടുവള്ളിയിൽ ശനിയാഴ്ച രാവിലെ സംഭവിച്ച അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന്റെ ജീവൻ നഷ്ടമായി.
കൽപ്പറ്റ തുർക്കി ബസാറിൽ സുനിയുടെ മകൻ ദിൽകാശ് ആണ് മരണപ്പെട്ടത്.
ദിൽകാശ് സഞ്ചരിച്ച സ്‌കൂട്ടർ എതിരെ വന്ന റേഷനരി കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.