കുന്ദമംഗലം : റൻസ്ഫെഡ് (റജി േസ്റ്റഡ് എഞ്ചിനീ യേഴസ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) കോഴിക്കോട് റൂറൽ താലൂക്ക് സമ്മേളനം കുരു വട്ടൂർ പഞ്ചായത്തിലെ പയിമ്പ്ര ഗവ: ഹൈസ്കൂളിൽ നടന്നു. റൂറൽ താലൂക്ക് പ്രസിഡണ്ട് എ.കെ റാംമോഹൻ്റെ അദ്ധ്യക്ഷതയിൽകുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി : സരിത. എ സമ്മേളനം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ജയ പ്രകാശൻ. എം മുഖ്യാതിഥിയായിരുന്നു. സ്ഥാപക പ്രസിഡണ്ട് ശ്രീ. സി .വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ്കുമാർ .സി ഗിരീഷ് ബാബു, അബ്ദുൾ ലത്തീഫ്. ജയകുമാർ, മുഹമ്മദ് നൗഫൽ. മുഹമ്മദ് ഹനീഫ . മുഹാജിർ എന്നിവർ ആശംസകൾ അറിയിച്ചു. വഹി ദലി .കെ. വി.സ്വാഗതവും സബീഷ് കുമാർ നന്ദിയും പറഞ്ഞു.
സംഘടന സമ്മേളനം ജില്ലാ പ്രസി മുസ്തഫ കെ. ഉദ്ഘാടനം ചെയ്തു
റിപ്പോർട്ട് മുഹമ്മദ് റാഫി പി.ടി.യും വരവ് ചിലവ് കണക്ക് സബീഷ് കുമാർ കെ യും അവതരിപ്പിച്ചു.

നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നത് തൊഴിലാളി ക്ഷേമനിധി സെസ്സ് അടച്ചാൽ മാത്രമേ പാടുള്ളൂ എന്ന നിയമം പുനപരിശോധിക്കണമെന്ന് പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു. കൂടാതെ നിർമ്മാണ നിയമത്തിൽ വന്ന ഇളവുകൾ ഉടൻ ഗസറ്റ് വിജ്ഞാപനം ചെയ്യണമെന്നും കുറ്റമറ്റ KSmart നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു
പുതിയ ഭാരവാഹികളായി കെ.വി. വഹിദലി, (പ്രസി.) മുഹമ്മദ് നൗഫൽ എം , രതീഷ് പി.എസ് (വൈ. പ്രസി.) മുഹാജിർ ടി.ടി. (സെക്രട്ടറി), ജിംനേഷ് എം.എ., പ്രജീഷ് കുമാർ ടി (ജോ. സെ) സബീഷ് കുമാർ കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു