കുന്ദമംഗലം: വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സിന്ദൂർ ബാപ്പു ഹാജി പറഞ്ഞു.ഏറെ കാലത്തെ വ്യാപാരികളുടെ ആവിശ്യമായ
വ്യാപാര മന്ത്രാലയം തുടങ്ങാൻ സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.പന്തീർപാടം ഓഡിറ്റോറിയത്തിൽ നടന്ന കുന്ദമംഗലം യൂണിറ്റ് കെ വി.വി.ഇ സ് വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ് ദേഹം.
യൂണിറ്റ് പ്രസിഡണ്ട് എം ബാബുമോൻ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര, കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് , കെ അമീർ മുഹമ്മദ് ഷാജി,
മനാഫ് കാപ്പാട്, നാസർ മാവൂരാൻ, കെ പ്രസന്നൻ, കെ.കെ ജൗഹർ, നിമ്മി സജി, സുബൈർ പടനിലം എൻ പി, തൻവീർ, പി ജയശങ്കർ, എൻ വിനോദ് കുമാർ,
ടി ജിനിലേഷ്, ഒ പി ഹസ്സൻകോയ, ടി സി സുമോദ്, ടി സജീവ്, സുനിൽ കണ്ണോറ, എം പി മൂസ, ടി വി ഹാരിസ്, കെ കെ മഹിത എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം ബാബുമോൻ (പ്രസിഡണ്ട്) പി ജയശങ്കർ (ജന. സെക്രട്ടറി) എൻ വിനോദ് കുമാർ (ട്രഷറർ) എന്നിവരെ വീണ്ടും തിരെഞ്ഞെടുത്തു.കസ്റ്റമർ റിലേഷ്യൻഷിപ്പ് എന്ന വിഷയത്തിൽ പ്രവീൺ ചിറയത്ത് ക്ലാസെടുത്തു