കുന്ദമംഗലം : SSLC, +2, ഉന്നത വിജയികളെ അനുമോദിക്കുകയും പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ 80 ഇൽ അധികം വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തും കുന്ദമംഗലം പഞ്ചായത്ത് വനിതാലീഗ് മാതൃകയായി . സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ്ലിയ ഉദ്ഘാടനം നിർവഹിച്ചു’. ഏത് തൊഴിലിനും അതിന്റതായപ്രാധാന്യം ഉണ്ടെന്നും കുട്ടികളുടെ അഭിരുചി രക്ഷിതാക്കൾ മനസിലാക്കിമാത്രമേ അവരുടെഭാവി പഠനത്തെ കുറിച്ചു തീരുമാനം എടുക്കേണ്ടത് എന്നും സമൂഹത്തോട് പ്രതിബദ്ധത യുള്ള കുട്ടികളായിതീരട്ടെ എന്നും അവർ പറഞ്ഞു.വനിതാലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു. ഒ.ഉസ്സൈൻ,അരിയിൽ മൊയ്‌ദീൻ ഹാജി,എം. ബാബുമോൻ, ബ്ലോക്ക് പ്രസിഡന്റ് അരിയിൽ അലവി, എ. കെ. ഷൌക്കത്ത്, മണ്ഡലം വനിതാലീഗ് സെക്രട്ടറി പി. കൗലത്ത്,ഷമീൽ cpശിഹാബ്, കെ കെ സി നൗഷാദ്,യു സി ബുഷ്‌റ, സമീറ അരീപ്പുറം,പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികൾ, മിന്നത്.ആഷിഫ ശ്രീബ. സൗദ സുബൈദ.വാർഡ് ഭാരവാഹികൾ എന്നിവർ ആശംസ അറിയിച്ചു.ഫാത്തിമ ജെസ്‌ലിൻ സ്വാഗതവും ഷംഷാദ നന്ദിയും പറഞ്ഞു