പാലത്ത്: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മറ്റിമുഖേന തിരഞ്ഞെടുക്കപെട്ട എലത്തൂർ മണ്ഡലത്തി ലെ 140 ഓളം വരുന്ന ഹാജിമാർക്ക് രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് പാലത്ത് ദാറുൽ ഹുദസെക്കണ്ടറി മദ്രസയിൽ കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓർഗനൈസർ നൗഫൽ മങ്ങാട് ഉദ്ഘാടനം ചെയ്തു. ഹാഫിള് സക്കരിയ സഖാഫി ഒളവട്ടൂർ പ്രാർത്ഥന ക്ക് നേതൃത്വം നൽകി. കോഴിക്കോട് ജില്ലാ ഹജ്ജ് ട്യൂട്ടർ യു.പി. ഹമീദ് മാസ്റ്റർ ക്ലാസെടുത്തു. എലത്തൂർ മണ്ഡലം ഹജ്ജ് ട്രൈനിംഗ് ഓർഗനൈസർ എൻ.കെ. ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് എം. അബ്ദുൽ മജീദ് , സെക്രട്ടറി എൻ.പി. അബ്ദുറഹി മാൻ ഹാജി , ഹജ്ജ് ട്രെയിനർ മാരായ ഹബീബ് കാരന്തൂർ , അബ്ദുൽ അസീസ് പുറക്കാട്ടിരി , ശരീഫ് മാസ്റ്റർ പരപ്പം പോയിൽ തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം മാസ്റ്റർ നന്ദിയും പറഞ്ഞു