കുന്ദമംഗലം :-കേന്ദ്ര പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ എം എം എസ്) പരീക്ഷയിൽ ജില്ലയിൽ ഒന്നാമതായി ചക്കാലയ്ക്കൽ ഹയർസെക്കണ്ടറി സ്കൂൾ. കഴിഞ്ഞ വർഷവും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം.22 വിദ്യാർഥികൾ 48000/- രൂപയുടെ സ്കോളർ ഷിപ്പിനും 185 കുട്ടികൾ NMMS നും അർഹരായി.വിദ്യാലയത്തിലെ ഹിഷാം മുഹമ്മദ് സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും ഉയർന്ന മാർക്ക് നേടിയിട്ടാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.സ്‌കൂളിലെ ചേയ്സ് അക്കാദമിയുടെ കീഴിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത് . അനുമോദനചടങ്ങ് ചക്കാലയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിറാജ്ജുദ്ധീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ടി കെ ശാന്തകുമാർ ,PTA പ്രസിഡന്റ് റിയാസ് ഖാൻ,പി.പി മനോഹരൻ ,പി. കെ അൻവർ,പി.നജീബ്, പി പി മുഹമ്മദ് ഫൈസൽ,എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു*