കുന്ദമംഗലം: . കേന്ദ്രഗവണ്മന്റിൽ നിന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട പണം ലഭിക്കുന്നില്ലെന്നും സംസ്ഥാനത്തെ
ശ്വാസം മുട്ടിക്കുകയാണെന്നും വിലപിക്കുന്ന പിണറായി സർക്കാർ
കേരളത്തിലെ പ്രാദേശിക സർക്കാരുകളെ പദ്ധതി വിഹിതം നൽകാതെ ഇടത് സർക്കാർ കൊല്ലാകൊല ചെയ്യുകയാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ. പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കുക വഴി
കോൺഗ്രസ് രാജ്യത്തിന്റെ വികസനത്തിന് ജനങ്ങൾക്ക് നൽകിയ അധികാരം ഓരോന്നായി കവർന്നെടുത്ത് അധികാര വികേന്ദ്രീകരണത്തെ പിണറായി സർക്കാർ അട്ടിമറിച്ചു. ബജറ്റിൽ കാലാനുസൃതമായി വകയിരുത്തേണ്ട തുക നീക്കിവെക്കുന്നില്ലെന്ന് മാത്രമല്ല, അനുവദിക്കുന്ന തുകയുടെ ഗഡുക്കൾ പൂർണ്ണമായും നൽകുന്നില്ല. മാർച്ച് മാസത്തിൽ ട്രഷറിയിൽ നൽകുന്ന
ചെറിയ തുകക്കുള്ള ബില്ലുകൾ
പോലും പാസാക്കാതെ പൊതുജങ്ങളെ പ്രയാസപ്പെടുത്തുന്നു. തദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നല്ല നിലയിൽ പാവപ്പെട്ടവർക്ക് ലഭ്യമായി കൊണ്ടിരുന്ന ഭവന നിർമ്മാണ ധനസഹായം
ലൈഫ് എന്ന ഓമനപ്പേരിലേക്ക് മാറ്റി അട്ടിമറിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ടം ലഭിക്കേണ്ട വികസന ഫണ്ടും മെയിന്റനൻസ് ഗ്രാന്റും ലഭിക്കാത്തതിനാൽ ആശുപത്രികളിലെ അത്യാവശ്യ മരുന്നുകൾ വാങ്ങലും സ്കൂളുകളുടെ അറ്റകുറ്റപണികളും സ്തംഭനത്തിലായി..
2023-24 വാർഷിക പദ്ധതിയുടെ മൂന്നാം ഗഡുവും മെയ്ൻ്റ്നസ് ഗ്രാൻറും അടിയന്തിരമായി അനുവദിക്കണ മെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ്സമിതിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ . ഉദ്ഘാടനം ചെയ്തു. സംസാരിക്കു കയായിരുന്നു സുബ്രഹ്മണ്യൻ . സി.പി. രമേശൻ അദ്ധ്യക്ഷം വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ, ബാബു നെല്ലൂളി , ടി.കെഹിതേഷ് കുമാർ , പി. ഷൗക്കത്തലി, വി.പി. തസ്ലീന, ഷൈജ വളപ്പിൽ ലീന വാസുദേവ്, അംബിക ദേവി, ജിഷ ചോലക്കമണ്ണിൽ .പി.ഗിരീശൻ പ്രസംഗിച്ചു