കുന്ദമംഗലം : നേടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിർത്താൻ എല്ലാ മതേതര കക്ഷികളും ഒറ്റകെട്ടായി മുന്നിട്ടറങ്ങണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കുന്ദമംഗലത്ത്
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ എസ്. .കെ.എസ്.എസ്.എഫ് . സൗഹൃദത്തിൻ്റെ കരുതൽ തീർത്ത് മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു തങ്ങൾ
അകറ്റലി ന്റെയും വിദ്വോശത്തിന്റെയും നീക്കം കരുതിയിരിക്കുകയും ബഹുസ്വരത ശക്തി പെടുകയും ചെയ്യണമെന്നും തങ്ങൾ പറഞ്ഞു
” രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ‘ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനത്തിൽ ജില്ലാ തലങ്ങളിൽ നടത്തുന്ന മനുഷ്യ ജാലിക, മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ച് ഭരണഘടനയെ പോലും അപ്രസക്തമാക്കി മുന്നോട്ടു പോകുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ശക്തമായ താക്കീതായി. എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് ആയിരങ്ങൾ മനുഷ്യ ജാലിക തീർത്തു.ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷനായി. കുറ്റിക്കാട്ടൂർ ശുസുൽ ഹുദാ ഇസ്ലാമിക്ക് അക്കാദമി വിദ്യാർത്ഥികൾ ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നിർവഹിച്ചു. പിടിഎ റഹീം എംഎൽഎ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ ഉമർഫൈസി മുക്കം, ഒളവണ്ണ അബൂബക്കർ ദാരിമി അതിഥികളായി. സംസ്ഥാന സെക്രട്ടറി ഒപിഎം അഷ്റഫ് മഖദ്ദസ് സന്ദേശം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ കറുത്തപറമ്പ്,ടി പി സുബൈർ മാസ്റ്റര്‍,ഫൈസൽ ഫൈസി മടവൂർ, സയ്യിദ് മിർബാത്ത് തങ്ങൾ ജമലുല്ലൈലി കോളിക്കൽ,റാശിദ് വിഎം കാക്കുനി, നൂറുദ്ദീൻ ഫൈസി,ത്വാഹ യമാനി മാറാട് , റഫീഖ് മാസ്റ്റർ പെരിങ്ങളം, ജഅഫർ ദാരിമി ഇരുന്നലാട്, ഷൈജൽ അഹമ്മദ്, മുസ്തഫ ഹുദവി കൊടുവള്ളി, ,കരീം നിസാമി താത്തൂർപൊയിൽ, അനസ് മാടാക്കര, ഷറഫുദ്ദീന്‍ കൊട്ടാരക്കോത്ത്, നൗഷാദ് അസ്ഹരി ഉള്ള്യേരി, ഗഫൂർ പന്തീരങ്കാവ്, നിസാര്‍ മൗലവി ചോറോട്, അനീസ് വെള്ളിയാലിൽ,ശാക്കിർ യമാനി തിക്കോടി, ഹിളിർ റഹ്മാനി എടച്ചേരി, ഷംസീർ കാപ്പാട്, സഫീർ അഷ്അരി കല്ലോട്, ഷഫീഖ് മുസ്ല്യാർ വാകയാട്, ആബിദ് ദാരിമി, ജുനൈദ് മാങ്കാവ് നേതൃത്വം നൽകി. ,റഹീം ആനക്കുഴിക്കര, ദീവാർ ഹുസയിൻ ഹാജി, നൗഫൽ ഫൈസി,ഗഫൂർ ഫൈസി, സുഹൈൽ കാരന്തൂർ, അസ് ലം മയനാട്, റിജാസ് മയനാട്, സക്കീർ ,ജലീൽ മാസ്റ്റർ മച്ചക്കുളം, ഇഖ്ബാൽ ചെറുവാടി, സ്വാലിഹ് മാക്കൂൽ നേതൃത്വം നൽകി . എ .പി .പി തങ്ങൾ, അബ്ദുൽ ബാരി ഉസ്താദ്, കുട്ടി ഹസൻ ദാരിമി, അബൂബക്കർ ഫൈസി, അസൈനാർ ഫൈസി, ഓ.ഹുസൈൻ, എ.ടി.ബഷീർ ഹാജി, കെ .പി കോയ ഹാജി, ഫിർദൗസ് തങ്ങൾ, ജാഫർ തങ്ങൾ, യു.സി.രാമൻ, എം.എ.റസാഖ്, എം.ബാബുമോൻ, ഖാലിദ് കിളിമുണ്ട, ജമാലുദ്ദീൻ ദാരിമി, ഷുക്കൂർ മാസ്റ്റർ, റഫീഖ് ഫൈസി, അസീസ് പുള്ളവൂർ, തുടങ്ങിയവർ സംബന്ധിച്ചു. ,