പെരുമണ്ണ :റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു മോദിയല്ല ഭരണഘടനയാണ് ഗ്യാരണ്ടി എന്ന മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി പെരുമണ്ണ അങ്ങാടിയിൽ റിപ്പബ്ലിക് ദിന സംഗമം നടത്തി.റിപ്പബ്ലിക് ദിന സംഗമം എസ് ഡി പി ഐ ജില്ല വൈസ് പ്രസിഡന്റ് ജലീൽ സഖാഫി ഉൽഘാടനം ചെയ്തു.
രാജ്യം ലോകത്തെ പട്ടിണി സൂചികയിൽ മുന്നിൽ നിൽക്കുമ്പോഴും അത് ചർച്ച ചെയ്യാൻ ഭരധികാരികൾക്ക് താല്പര്യമില്ല.ഭരണഘടന ഉറപ്പാക്കുന്ന പൗരവകാശങ്ങളും നീതി സങ്കൽപ്പങ്ങളും കാറ്റിൽ പറത്തി ഭരണകൂടത്തെ നിയന്ത്രിക്കുന്നവരുടെ സങ്കുചിത മത താല്പര്യങ്ങൾ മുഴുവൻ രാജ്യനിവാസികളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിടുമ്പോൾ അവയെ സംരക്ഷിക്കാനുള്ള ഇടപെടലുകൾ പൗര സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് റഷീദ് പി അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി റഹ്മത് നെല്ലൂളി,ഐ എൻ എൽ മണ്ഡലം സെക്രട്ടറി ജാബിർ പടനിലം,എസ് ഡി ടി യൂ ജില്ല പ്രസിഡന്റ് ഹുസൈൻ മണക്കടവ് വുമൺ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് സുലൈഖ മാവൂർ എന്നിവർ സംഗമത്തിന് അഭിവാദ്യമർപ്പിച്ചു.മണ്ഡലം സെക്രട്ടറി ഹനീഫ പാലാഴി സ്വാഗതവും റഷീദ് അമ്പിലോളി നന്ദിയും പറഞ്ഞു.