കുന്ദമംഗലം : മുസ്ലീം ലീഗിന്റെ ബൈത്തുറഹ്മ നിർമ്മാണം ഏറ്റെടുത്ത് വനിതാ ലീഗും . കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയാണ് മുറിയനാൽ കൂടത്താലുമ്മൽ ഒരു കുടുംബത്തിന് 14 ലക്ഷം രൂപ ചെലവഴിച്ച് ബൈത്തു റഹ്മ നിർമ്മിച്ച് നൽകിയത് . ബൈത്തു റഹ്മയുടെ താക്കോൽദാനം ഡിസംബർ 25 നാളെ തിങ്കളാഴ്ച 4 മണിക്ക് കേരള സ്റ്റേറ്റ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ് ,വനിതാ ലീഗ് നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. കേരളത്തിൽ മുസ്ലിം ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിൽ നിർമ്മിച്ച പതിനായിരത്തിലധികം കാരുണ്യ ഭവനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി മുന്നിട്ടിറങ്ങി നിർമ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ ബൈത്തുറഹ്മയാണ് കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മ. 2 ബാത്ത് അറ്റാച്ച്‌ഡ് റൂമുകളും, ഡൈനിങ്ങ് ഹാളും, കിച്ചണും, സ്റ്റെയർകെയ്സും,, സിറ്റൗട്ടും, പോർച്ചും തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് പണി പൂർത്തീകരിച്ചിരിക്കുന്നത്. വിവാഹപ്രായമെത്തിയ 2 പെൺകുട്ടികളുള്ള നിർധന കുടുംബത്തിന് നിർമിച്ച് നൽകുന്ന വീട് അവർക്ക് ഏറ്റവും വലിയ ഒരു വലിയ സമാശ്വാസമായി മാറും.വാർത്താ സമ്മേളനത്തിൽ മുൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് കൂടിയായ ഷെമീന വെള്ളക്കാട്ട് , ജനറൽ സിക്രട്ടറി ഫാത്തിമ ജെസ്ലിൻ , ട്രഷറർ ഷംസാദ പാറ്റയിൽ ,
, ഇ.എം സുബൈദ, ടി.കെ.സൗദ, ആസിഫ, ശ്രീബ പുൽക്കുന്നുമ്മൽ, മിന്നത്ത് കെ.കെ., എന്നിവർ പങ്കെടുത്തു.