ചാത്തമംഗലം : മലബാർ സഹോദയ സ്കൂൾ കോംപ്ലക്സ് ഫുട്ബാൾ ടൂർണ്ണമെന്റിൽ അണ്ടർ 14ലും അണ്ടർ 19 ലും കിരീടം സ്വന്തമാക്കി കളൻതോട് എംഇഎസ് രാജ റസിഡൻഷ്യൽ സ്കൂൾ.
അണ്ടർ 19 വിഭാഗത്തിൻ ഫൈനലിൽ ഒരു ഗോളിന് ഭാരതീയ വിദ്യാഭവൻസ് സ്കൂൾ ചേവായൂരിനെ പരാജയപ്പെടുത്തിയാണ് എംഇഎസ് രാജ സ്കൂൾ വിജയ കിരീടം ചൂടിയത് .
അൽ ഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ മൂന്നാം സ്ഥാനം നേടി.
അണ്ടർ 14 ലും ജേതാക്കളാകാൻ സാധിച്ചതോടെ വിജയത്തിന് ഇരട്ടിമധുരമായി.
ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് അലിഫ് ഗ്ലോബൽ സ്കൂളിനെ തോൽപ്പിച്ചാണ് എം ഇ എസ് രാജാ സ്കൂൾ അണ്ടർ 14 നിലും രണ്ടാം ജയവും സ്വന്തമാക്കിയത്. ഗ്രീൻ വാലി പബ്ലിക് സ്കൂൾ നെല്ലിക്കാ പറമ്പ് സ്കൂൾ സെക്കൻഡ് റണ്ണറപ്പായി.
എംഇഎസ് രാജാ റെസിഡൻഷ്യൽ സ്കൂളിൽ
മൂന്ന് ദിവസങ്ങളിലായി അണ്ടർ 14, 19 വിഭാഗങ്ങളിൽ നടന്ന മേളയിൽ മലബാറിലെ വിവിധ സ്കൂളുകളിൽ നിന്നായി 39 ഓളം ടീമുകൾ ബൂട്ടണിഞ്ഞു കളത്തിൽ ഇറങ്ങി.
ടൂർണ്ണെമെന്റിൽ അണ്ടർ 19 ൽ മികച്ച കളിക്കാരൻ ഷെഹാൻ (എം ഇ എസ് രാജാ)മികച്ച ഗോളി ,ആര്യൻ താപ ( എം ഇ എസ് രാജ) മികച്ച ഡിഫന്റർ ആസിഫ് പിബ (എം ഇ എസ് രാജാ) ടോപ് സ്കോറർ : ഹാഷിം അഫ്താശ് (അൽ ഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ) എന്നിവരെ തെരെഞ്ഞെടുന്നു
അണ്ടർ 14 മികച്ച കളിക്കാരൻ. ഐദിൻ (എം ഇ എസ് രാജ)മികച്ച ഗോളി :അർസിൻ (എം ഇ എസ് രാജാ ) മികച്ച ഡിഫന്റർ: മുസമ്മിൽ ( അലിഫ് ഗ്ലോബൽ സ്കൂൾ) ടോപ് സ്കോറർ സ്വയബ് അക്തർ ഷാ (എം ഇ എസ് രാജ ) എന്നിവരെയും തെരെഞ്ഞെടുന്നു
വിജയികൾക്ക് മലബാർ സഹോദയ സെക്രട്ടറി യേശുദാസ് സി ജോസഫ് ട്രോഫികൾ വിതരണം ചെയ്തു.
സമാപന ചടങ്ങിൽ പ്രിൻസിപ്പാൾ രമേശ് കുമാർ സി എസ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റസീന കെ നന്ദിയും പറഞ്ഞു