കുന്ദമംഗലം : തെരഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലാണെന്നും പവിത്രമായ ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നതിന് ആരുതന്നെ മുന്നോട്ടുവന്നാലും അവരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നിലവിലുള്ളേടത്തോളം കാലം എസ്എഫ്ഐ യുടെ അക്രമ രാഷ്ട്രീയവും വിലപ്പോകില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.കുന്ദമംഗലം ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ യുഡിഎസ്എഫ് കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു ഫിറോസ് കുന്നമംഗലം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ഉപവാസസമരത്തിൽ എംഎസ്എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് സി വി ജുനൈദ് അധ്യക്ഷത വഹിച്ചു. കെ മൂസ മൗലവി, വിനോദ് പടനിലം,എൻ പി ഹംസ മാസ്റ്റർ,ഷാക്കിർ പാറയിൽ,വി.ടി സൂരജ്, സനോജ് കുരുവട്ടൂർ, റസാക്ക് വളപ്പിൽ, ഒ.ഹുസൈൻ,എം പി കേളുക്കുട്ടി,സി വി ഷംജിത്ത്,എം ബാബുമോൻ,ബാബു നെല്ലോളി ,പി കെ ഷറഫുദ്ദീൻ, ഷമീർ പാഴൂർ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി. കലാലയ രാഷ്ട്രീയ വിശദീകരണം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ നിർവഹിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാർ, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി വി. എം. റഷാദ്,അക്ഷയ് ശങ്കർ,സി ജാഫർ സാദിഖ്, എ കെ ഷൗക്കത്ത്,എൻ പി ഹമീദ് മാസ്റ്റർ,സാബിത്ത് മായനാട്,പി എം ഷിഹാദ്, പി വിഷ്ണു,മുഷറഫ്,പി കെ റജീബ്,ശരീഫ് മലയമ്മ,സിഎം. മുഹാദ്, അൻസാർ പെരുവയൽ, പേരോട് മുഹമ്മദ് സംസാരിച്ചു. പി എം മുഹ്സിൻ, വി കെ ആദിത്യൻ, കെ സി സാജിദ്, അനന്തു കൃഷ്ണൻ എന്നിവർ ഉപവാസത്തിന് നേതൃത്വം നൽകി.കെഎസ്‌യു നിയോജകമണ്ഡലം സെക്രട്ടറി ഹമീദ് മലയമ്മ സ്വാഗതവും പി എം മുഹ്സിൻ നന്ദിയും പറഞ്ഞ.