മാവൂർ: ഉമറാക്കളും ഉലമാക്കളും സാധാരണക്കാരും
ഒരുമിച്ച് നിന്നപ്പോഴാണ് സമുദായ പുരോഗതി കൈവരിക്കാൻ ആയതെന്ന് എസ്.എം.എഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി
അബ്ദുസമദ് പൂക്കോട്ടൂർ
അഭിപ്രായപ്പെട്ടു. നേതൃത്വത്തിൻ്റെയും ഐക്യത്തിന്റെയും അഭാവമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾ ഇന്ന് വലിയ രീതിയിൽ പ്രയാസങ്ങൾ അനുഭവിക്കാൻ കാരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇസ്ലാമിക അന്തരീക്ഷത്തിൽ നിന്ന് യുവതലമുറയെ അടർത്തി മാറ്റാൻ നടത്തുന്ന ഗൂഢനീക്കങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുന്നമംഗലം മണ്ഡലം സുന്നി മഹല്ല് ഫെഡറേഷൻ
മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ വെച്ച് നടത്തിയ
സാരഥി സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം .
സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യു. ശാഫി ഹാജി
സംഗമം ഉദ്ഘാടനം ചെയ്തു.പുതുതലമുറയെ ധാർമികതയിലൂന്നിയ സംസ്കാരം ഉള്ളവരാക്കി മാറ്റാൻ മഹല്ല് കമ്മിറ്റികൾ പ്രത്യേക കർമപദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ പെരുവയൽ കുന്നമംഗലം പെരുമണ്ണ ചാത്തമംഗലം മാവൂർ വളവണ്ണ പഞ്ചായത്തുകളിൽ നിന്നുള്ള 500 ഓളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
മണ്ഡലം പ്രസിഡണ്ട് അബൂബക്കർ ഫൈസി മലയമ്മ അധ്യക്ഷത വഹിച്ചു.
ജില്ലാ എസ്എംഎഫ് പ്രസിഡണ്ട് ആർ വി കുട്ടി ഹസൻ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ജംഇയ്യത്തുൽ ഖുതുബ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി , എസ് കെ എം എം എ ജില്ലാ സെക്രട്ടറി കെ പി കോയ ഹാജി, കെ എ ഖാദർ മാസ്റ്റർ, ദിവാർ ഹുസൈൻ ഹാജി, നൂറുദ്ദീൻ ഫൈസി, അയ്യൂബ് കൂളിമാട്, എ കെ മുഹമ്മദ് അലി, എൻ പി അഹമ്മദ്, എൻ പി ഹംസ മാസ്റ്റർ, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, അലവിക്കുട്ടി മാവൂർ
എന്നിവർ സംസാരിച്ചു.
ഫലസ്തീൻ ജനതയ്ക്കുള്ള പ്രാർത്ഥനക്ക് കെ മുഹമ്മദ് ബാഖവി നേതൃത്വം നൽകി
മണ്ഡലം സെക്രട്ടറി കെ മൂസ മൗലവി സ്വാഗതവും മണ്ഡലം വർക്കിംഗ് സെക്രട്ടറി സി എ ഷുക്കൂർ മാസ്റ്റർ നന്ദിയും പറഞ്ഞു.