കുന്ദമംഗലം :ഏത് ഉന്നത സ്ഥാനത്ത് എത്തിയാലും ധാർമിക ബോധം കൈവിടാതെ സൂക്ഷിക്കണമെന്നും ദേശസ്നേഹവും മത സൗഹാർദവും ജീവിത മുദ്രയാക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മർകസ് ഐ ടി ഐ യിൽ നടന്ന ബിരുദദാനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ് ദേഹം. മത വർഗ വർണ്ണ വ്യത്യാസമില്ലാതെ ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ലോക സൃഷ്ട്ടാവ് നിങ്ങളോട് കരുണ കാണിക്കുമെന്ന ഇസ്ലാമിക അദ്ധ്യാപനം മുറുകെ പിടിച്ചാൽ നാട്ടിൽ സമാധാനവും ശാന്തിയും കളിയാടും. മർകസ് അതാണ് വിഭാവനം ചെയ്യുന്നതെന്നും ആഗോളതലത്തിലുള്ള മർകസിന്റെ വളർച്ചക്ക് ഈ നയം ഏറെ ഉപകരിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. കേന്ദ്ര സർക്കാർ അംഗീകാരത്തോടെ നടക്കുന്ന എൻ സി വി ടി ട്രെഡുകളായ മെക്കാനിക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, വയർമാൻ എന്നിവയിൽ നിന്ന് ഈ വർഷം വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 108 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് കാന്തപുരം വിതരണം ചെയ്തു. ഏതെങ്കിലും വിദ്യാർത്ഥികൾക്ക് ഇനിയും ജോലി ലഭിച്ചിട്ടില്ലെങ്കിൽ സ്ഥാപനത്തിലെ പ്ലൈസ്മെന്റ് സെല്ലുമായി ഉടനെ ബന്ധപ്പെടാവുന്നതാണ്.
മർകസ് ഐ ടി ഐ പ്രിൻസിപ്പൽ എൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മർകസ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്,
മർകസ് സി.എ.ഒ വി.എം അബ്ദുൽ റഷീദ് സഖാഫി,
സെൻട്രൽ അലുംനി പ്രസിഡന്റ് മുഹമ്മദ് അക്ബർ ബാദ്ഷ, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ എം, സെൻട്രൽ അലുംനി സെക്രട്ടറി സി കെ മുഹമ്മദ്, അബ്ദുൽ അസീസ് സഖാഫി, സുദീപ് എം, ഇറാഷ് വി.കെ, ഷറഫുദ്ധീൻ പി.സി. എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി സ്വാഗതവും ഷഫീഖ് സഖാഫി നന്ദിയും രേഖപ്പെടുത്തി.