കുന്ദമംഗലം : ഞരമ്പിന് തളർച്ച ബാധിച്ച കാരണം നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും കൂടാതെ പ്രമേഹ രോഗിയും കൂടിയായ പതിമംഗലം സ്വദേശി തോട്ടത്തിൽ സുബീറിന് മാസത്തിൽ 2000 രൂപയോളം മരുന്നിന് മാത്രം ചിലവ് വരുന്നുണ്ട് കൂടാതെ വീട്ടുചിലവും..
കാലിന്റെ ബലഹീനത കാരണം ജോലിക്കൊന്നും പോകാൻ സാധിക്കാതെ വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവരമറിഞ്ഞ സുബീറിന്റെ സഹപാഠികളായ കുന്നമംഗലം ഹെയർ സെക്കണ്ടറി സ്കൂളിലെ 1992-93 SSLC ബാച്ചിലെ കൂട്ടുകാരുടെ വേരുകൾ എന്ന വാട്സ്ആപ് കൂട്ടായമ ഒരു പെട്ടിക്കട തുറന്നുകൊടുത്ത് ജീവിതമാർഗത്തിന് ഒരു വഴിയൊരുക്കി കൊടുത്തിരിക്കുകയാണ്..
ഗ്രൂപ്പ് അഡ്മിനും കമ്മറ്റി കൺവീനറുമായ ശില്പി റിയാസ് കുന്നമംഗലത്തിന്റെയും ഹരീഷ് കുമാർ കുന്നമംഗലത്തിന്റെയും നേതൃത്വത്തിൽ സജ്വമാക്കിയ വേരുകൾ എന്ന് പേരിട്ടിരിക്കുന്ന കടയുടെ ഉത്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു..
ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ N അബൂബക്കർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ MK നദീറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കെ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ബ്ലോക്ക് മെമ്പർ റജില സത്യൻ, ബ്ലോക്ക് മെമ്പർ സുഹറ, ഗ്രൂപ്പ് അംഗങ്ങളായ ഹനീഫ പുൽപറമ്പിൽ, ഹനീഫ മുറിയാനാൽ, റെജില സന്തോഷ്, ശരീഫ, നദീറ, ഷൈജ , ഷിജി നിധീഷ്, തുടങ്ങിയവർ പങ്കെടുത്തു..
