കുന്ദമംഗലം: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിനുകീഴിലുള്ള കുന്ദമംഗലം ഏരിയ പാലിയേറ്റീവ് കമ്മിറ്റി ലോക പാലിയേറ്റീവ് ദിനം ആചരിച്ചു. കുന്ദമംഗലം ആശ്രയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ ബോധവൽക്കരണ യോഗവും സന്ദേശ റാലിയും കുന്ദമംഗലംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി കെ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കിപ്പ് പ്രതിനിധി കുഞ്ഞിമൊയ്തീൻ പേരാമ്പ്രപ്രഭാഷണം നടത്തി.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നു മ്മൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം കെ കെ സി നൗഷാദ്,കുന്ദമംഗലം കോൺകെയർ പ്രതിനിധി സി വി സംജിത്ത്,സുരക്ഷാപാലിയേറ്റീവ് പ്രതിനിധി ശിവാനന്ദൻ,പെരിങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രതിനിധി ദേവനന്ദ, കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിനിധി പി കെ റാഷിദ എന്നിവർ ആശംസകൾ നേർന്നു. കുന്ദ
മംഗലം ആശ്രയം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രസിഡണ്ട് കെ നാരായണൻ നമ്പൂതിരി പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏരിയ കമ്മിറ്റി സെക്രട്ടറി ഷാഹിദ് ജാസിം കെ കെ സ്വാഗതവും പി കോയ മാസ്റ്റർ നന്ദിയും പറഞ്ഞു
