കോഴിക്കോട് മെഡി. കോളേജ് ഹോസ്പിറ്റലിൽ ചികിൽസക്കെത്തിയ മലപ്പുറം സ്വദേശിയുടെ ബൈക്ക് കാഷ്വാലിറ്റി പരിസരത്ത് നിന്നും കളവ് പോയതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസും സിറ്റി കൈം സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ കാണാതായ ബൈക്കുമായി എത്തിയ പ്രതികൾ കൊടുവള്ളിയിലെ ഒരു മൊബൈൽ ഫോൺ കടയിൽ മോഷണം നടത്തിയതായി സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വൃക്തമാവുകയും പ്രതി കളെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ തിരച്ചിലിൽ മുഹമ്മദ് തായിഫ് (19) അക്ഷയ് കുമാർ (20) മുഹമ്മദ് ഷിഹാൽ (20) എന്നിവരെ കോഴിക്കോട് സിറ്റിയിൽ മറ്റൊരു ബൈക്കുമായി കാണപ്പെടുകയും അവരെ അന്വേഷിച്ചെത്തിയ പോലീസ് കുറ്റിക്കാട്ടുരിലുള്ള തായിഫിന്റെ വീട്ടിലെത്തുകയും വീടിന്റെ പരിസരത്തു നിന്നും കൂട്ടുപ്രതികളെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് തായിഫിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി പോലീസ് ഡ്രൈവർ സന്ദീപിനെ കൈയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തി പരിക്കേൽപിച്ച് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പ്രതിക്കായി നടത്തിയ അന്വേഷണത്തിൽ പ്രതി രക്ഷപ്പെടുന്നതിനായി മോഷ്ട്ടിച്ച ബൈക്ക് സഹിതം മാനാഞ്ചിറക്കടുത്തുള്ള കോംട്രസ്റ്റിന്റെ കാട് മൂടി കിടക്കുന്ന കെട്ടിടത്തിലെ ഒളിത്താവളത്തിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. ഈ ഒളിത്താവളത്തിൽ നിന്നും മോഷണം ആസൂത്രണം ചെയ്യുകയായിരുന്ന മറ്റൊരു സംഘത്തേയും പോലീസ് പിടികൂടിയിരുന്നു. ഈങ്ങാപ്പുഴ സ്വദേശി സഫ്നാസ് , തമിഴ്നാട്ടുകാരൻ മുഹമ്മദ് റിസവാൻ, കക്കോടി സ്വദേശി സിദ്ദീഖ് , കാസർക്കോട് സ്വദേശി ഷാഹിർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. 21 കേസുകളിൽ പ്രതിയായ തായിഫ് മൂന്നാഴ്ച്ചകൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളും ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. 3 ദിവസം മുൻപ് പ്രതികൾ മുന്നു പേരും കൂടി വേങ്ങേരിയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് അതുമായി മലപ്പുറം വള്ളുവമ്പ്രത്തെത്തുകയും പാലക്കാട് സ്വദേശിയുടെ പൾസർ ബൈക്ക് മോഷ്ടിക്കുകയും താർന്നം സ്കൂട്ടർ അവിടെ ഉപേക്ഷിച്ച ശേഷം പ്രതികൾ ബൈക്കുമായി കോഴിക്കോട്ടേക്ക് കടക്കുകയുമായിരുന്നു. ഈ ബൈക്കുമായി കോഴിക്കോട് സിറ്റിയിൽ കറങ്ങിനടക്കുന്നതായി ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജുവിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് പ്രതികളുടെ നീക്കം രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. ഇതേ ബൈക്കിൽ കുറ്റിക്കാട്ടുരിലെത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. പ്രതികൾ കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ തുടങ്ങിയ ജീലകളിൽ നിരവധി വാഹന മോഷണ കേസുകളിലും അമ്പല മോഷണ കേസുകളിലും, കാകുത്തി തുറന്ന് മോഷണം നടത്തിയ കേസുകളിലും ഉൾപ്പെട്ടവരാണ്. കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ കെ ഇ ബൈജുവിന്റെ നിർദേശാനുസരണം മെഡി കോളേജ് അസി കമ്മീഷണർ കെ സുദർശന്റെ കീഴിൽ മെഡി.കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായനിധിൻ ആർ, രാധാകൃഷ്ണർ , സി പി ഒ മാരായ സന്ദീപ്, പ്രജീഷ്, ബിജേഷ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എസ് ഐ ഒ മോഹൻദാസ്, എസ് സിപിഒ മാരായ ശ്രീജിത്ത് പടിയാത്ത്, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആ റോളി, രാകേഷ് ചൈതന്യം, അർജുൻ എ കെ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് . കോതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു