കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് വാർഡ് എട്ടിലെ വോട്ടർ മാർക്കൊപ്പം ബാഗ്ളൂരിലേക്ക് ഒരു ബസ്സ് – വിമാന – ട്രെയിൻ യാത്രയൊരുക്കി പഞ്ചായത്ത് മെമ്പർ കെ.കെ. സി. നൗഷാദ് . ഒരു വയസ്സുള്ള കുട്ടി മുതൽ 75 വയസ്സുള്ളവർ വരെ 160 പേരടങ്ങുന്ന യാത്ര സംഘത്തിൽ ഉണ്ടെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകുന്നേരം 6 മണിക്ക് പഴയ ബസ്സ്റ്റാൻറ് പരിസരത്ത് എം.കെ. രാഘവൻ എം.പി. ഫ്ളാഗ് ഓഫ് ചെയ്യും . ശേഷം മൂന്ന് ടൂറിസ്റ്റ് ബസുകളിലായി നെടുമ്പാശേരി എയർ പോർട്ടിൽ എത്തുന്ന സംഘം തിങ്കളാഴ്ച പുലർച്ചേ മൂന്ന് ഫ്ളയിറ്റു കളിലായി ബാഗ്ളൂരിലേക്ക് യാത്ര തിരിക്കും. ബാഗ്ളൂരിൽ എത്തുന്ന യാത്രാസംഘത്തിന് ബാഗ്ളൂരിൽ കെ.എം. സി.സി. നേതാക്കൾ ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി ഹാളിൽപ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചശേഷം പ്രഭാത ഭക്ഷണം കഴിച്ച് നഗര കാഴ്ച കാണാനിറങ്ങും . ഇതിനിടെ കർണാടക സർക്കാരിന് വേണ്ടി ചീഫ് വിപ്പ് സലീം അഹമ്മദ് യാത്ര സംഘത്തിന് ആശംസ അർപ്പിക്കും . തുടർന്ന് കബൺ പാർക്ക് , മെട്രൊ റെയിൽ , വിവിധ മാളുകൾ സന്ദർശിച്ച ശേഷം യശ്വന്ത് പൂർ ട്രെയിനിൽ തിങ്കളാഴ്ച മടങ്ങി ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടെത്തും. രണ്ട് നൈറ്റും ഒരു ഡേയും അടങ്ങുന്ന യാത്രയിൽ ഒരു വയസ്സുള്ള പരപ്പിൽ ധനാസ് സഹറിനും 75 വയസ്സുള്ള ശാന്ത അച്ചുതൻ അംഗമാണ്. ഇതിന് മുമ്പ് വാർഡിലെ വോട്ടർമാ ർക്കായി ഊട്ടിയാത്രയും മെമ്പർ കെ.കെ.സി നൗഷാദ് ഒരുക്കിയിരുന്നു. വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർ കെ.കെ. സി. നൗഷാദ് , കെ.കെ. സുബ്രമഹ് ണ്യൻ , ഷെമീർ മുറിയനാൽ പങ്കെടുത്തു