മാവൂർ: സമീപഭാവിയിൽ വരാനിരിക്കുന്ന വലിയ പ്രത്യക്ഷ സമരങ്ങളുടെ വാണിംഗ് ബെൽ ആണ് സംയുക്ത സമരസമിതി മാവൂരിൽ ആരംഭിച്ച രാപ്പകൽ സമരമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.ഗ്രാസിം മാവൂർ വിടുക, വ്യാവസായികാവശ്യത്തിന് നൽകിയ ഭൂമി തിരിച്ച് നൽകുക എന്നീ സുപ്രധാന ആവശ്യങ്ങൾ മുൻനിർത്തി
ഗ്രാസിം സമര സമിതി നടത്തിയ 24 മണിക്കൂർ രാപ്പകൽ സമരത്തിൻ്റെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക അദ്ദേഹം. ബർളയെ പോലെ ആസ്തിയുള്ള ഒരു മാനേജ്മെന്റിന് പുതിയ വ്യവസായം തുടങ്ങുന്നത്
ഒരിക്കലും അപ്രാപ്യമായ കാര്യമല്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു. വിഷയത്തെ സർക്കാർ ഗൗരവമായി കാണണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സമരസമിതി ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത് സമര സമാപന പ്രഖ്യാപനം നടത്തി. സമരസമിതി വൈസ് ചെയർമാൻ എൻ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. വെള്ളപ്പാലത്ത് ബാലകൃഷ്ണൻ നായർ, ഒ. എം. നൗഷാദ്,
സുബിത തോട്ടാഞ്ചേരി, വി.എസ്. രഞ്ജിത്ത്, സി. മുനീറത്ത്, രജിത സത്യൻ, പി.കെ.ഷറഫുദ്ധീൻ, മൈമൂന കടുക്കാഞ്ചേരി, ഇ.കെ.നിധീഷ്, കെ. ഉസ്മാൻ , പി.ഭാസ്ക്കരൻ നായർ , വാസന്തി വിജയൻ, കദീജ കരിം, ഗീതാമണി, സജീവൻ കച്ചേരി കുന്ന്,
യു. എ. ഗഫൂർ, സുജിത്ത് കാഞ്ഞോളി, ശ്രീജിത്ത്, സുനോജ് കുമാർ, എന്നിവർ സംസാരിച്ചു.
40 സ്ഥിരാംഗങ്ങൾ അണിനിരന്ന രാപ്പകൽസമരം വ്യാഴാഴ്ച രാവിലെയാണ് ആരംഭിച്ചിരുന്നത്. രാവിലെ
10 ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തതോടെയാണ് സമരമാരംഭിച്ചത്. നിര്യാതനായ
ട്രേഡ് യുനിയൻ നേതാവും എസ്.ടി.യു മുൻ സംസ്ഥാന സെക്രട്ടറിയുമായ തയ്യിൽ ഹംസ ഹാജിയെ രണ്ടുദിവസം നടന്ന ചടങ്ങുകളിലും അനുസ്മരിച്ചു. സംയുക്ത സമര സമിതി നയിക്കുന്ന സമരത്തിൽ നിന്ന്
സിപിഎം വിട്ടു നിന്നത് പാർട്ടി അണികൾക്കിടയിൽ വലിയ അമർഷത്തിന് തിരികൊളുത്തിരിക്കുകയാണ് . സമരത്തിൽ നിന്ന് മാറിനിൽക്കാൻ ഒരു കാരണവും പറയാൻ പാർട്ടിക്ക് ഇല്ലാത്തതാണ് ഏറെ ആശ്ചര്യം.
എന്നാൽ ജനകീയ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഐ പ്രതിനിധി
കെ.ജി പങ്കജാക്ഷൻ പങ്കെടുത്തത് സമരത്തിൻ്റെ സ്വീകാര്യതയായി നേതാക്കൾ വിലയിരുത്തി.
