കുന്ദമംഗലം: അരുതായ്മകൾക്കും വർഗ്ഗീയതക്കുമെതിരെ പൊരുതുന്നതാവണം യുവത്വമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.എ റസാക്ക് മാസ്റ്റർ പറഞ്ഞു.കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കൗൺസിൽ മീറ്റ് കുന്ദമംഗലം ഹോട്ടൽ അജ് വയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സ്റ്റോറിയും സൈബറിടങ്ങളിലെ വർഗ്ഗീയതയും മലയാളികളുടെ യഥാർത്ഥ ജീവിതത്തിലില്ലെന്നും സ്നേഹവും സൗഹാർദ്ദവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഐ സൽമാൻ അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ ഒ.ഹുസൈൻ,എ.കെ ഷൗക്കത്തലി ,കെ.എം.എ റഷീദ് ,എം ബാബുമോൻ,ഒ.എം നൗഷാദ്, എം.പി സലീം,സി. നൗഷാദ്, യു.എ ഗഫൂർ, ടി.പി.എം സാദിഖ് സംസാരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ കുഞ്ഞിമരക്കാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
