എൻ പത്മനാഭൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ എൻഡോ മൻറ് പ്രഖ്യാപനവും
കുന്ദമംഗലം : കെ.പി.സി സി മെമ്പറും ഡി സി സി വൈസ് പ്രസിഡൻ്റും ദിർഘകാലം നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റും ,യു ഡി എഫ് മണ്ഡലം ചെയർമാനും കേരള ഹൗസിങ്ങ് ഫെഡറേഷൻ ഡയരക്ടറും കുന്ദമംഗലത്തെയും പരിസര പ്രേദേശത്തെയും നിരവധി സഹകരണ സ്ഥാപനങ്ങൾ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച സംസ്ഥാനത്തെ അറിയപ്പെടുന്ന സഹകാരിയും ആയിരുന്ന എൻ പത്മനാഭൻ മാസ്റ്റർ ഓർമ്മയായിട്ട് ഒരു വർഷം തികയുകയാണ്
ജില്ലയിലെ കോൺഗ്രസ്സ് പാർട്ടിയെ പടുത്തുയർത്തു ന്നതിൽ വലിയ പങ്ക് വഹിച്ച മാഷ് നിയോജക മണ്ഡലത്തിലെ ഏ ക്കാലത്തെയും പ്രകത്ഭനായ കോൺഗ്രസ്സ് നേതാവായിരുന്നു
കുന്ദമംഗലം ഹൈസ്ക്കൂളിൽ ദീർഘകാലം അദ്യാപകനും ‘ഹെഡ്മാസ്റ്ററുമായിരുന്ന മാഷിന് ലോകത്തെമ്പാടും വിവിധ തലങ്ങളിൽ ഉന്നതതലത്തിൽ പ്രവർത്തിക്കുന്ന ആയിരകണക്കിന് ശിഷ്യഗണങ്ങൾ ഉണ്ട്
പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു വിൻ്റെ കനത്ത അനുയായി ആയിരുന്ന മാഷ് നെഹ്റുവിൻ്റെ മതതരത്വ ,സോഷ്യലിസ്റ്റ് ആയങ്ങൾ പ്രചരിപ്പിക്കാൻ സ്വന്തം നിലക്ക് പഠന ക്ലാസുകൾ ദിർ ഘകാലമായി നടത്തി വന്നിരുന്നു
മാഷിൻ്റെ ഓർമ്മകൾ നിലനിർത്താനും മാഷിനോപ്പം പ്രവർത്തിച്ച നേതാക്കളുടെയും പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും മതേതര ,ജനാധിപത്യ പ്രസ്ഥാനത്തോടപ്പം ഉറപ്പിച്ച് നിർത്താനും വിപുല മായ പരിപാടികൾ സംഘടിപ്പിക്കാൻ കുന്ദമംഗലം നിയോജക മണ്ഡലത്തിലെയും ,കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെയും പ്രധാന കോൺഗ്രസ്സ് പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള എൻ പത്മനാഭൻ മാസ്റ്റർ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ
2023 മെയ് 28ന് ഞായർ വൈ: 3 മണിക്ക് കുന്ദമംഗലം ഹൈസ്ക്കുളിന് സമീപമുള്ള വിക്ടറി സ്റ്റഡി സെൻറ്റർ ‘ഓഡിറോറിയത്തിൽ വെച്ച് അനുസ്മരണ സമ്മേളനവും
കുന്ദമംഗലം ,പയിമ്പ്ര ഹൈസ്ക്കുളുകളിലെ തിരഞ്ഞെടുക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ എൻഡോമൻറ് വ്യഖ്യാപനവും ഫോട്ടോ അനാഛാദനവും നടക്കും
സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും മുൻ കെ.പി.സി സി പ്രസിഡൻറ് എം എം ഹസ്സൻ അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാഛാദ്ദനവും നിർവ്വഹിക്കും
കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി എം കെ രാഘവൻ എം.പി ,
കെ .പി സി സി വർക്കിംഗ് പ്രസിഡൻറ് അഡ്വ.ടി സിദ്ദിഖ് എം.എൽ എ ,
ഡി.സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ,
അനുസ്മരണ സമിതി മുഖ്യ രക്ഷാധികാരി എൻ സുബ്രമണ്യൻ മുൻ എം. എൽ .എ യു.സി രാമൻ യുത്ത് കോൺഗ്രസ്സ് ദേശിയ ജനറൽ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണൻ യു.ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി. മൊയ്തിൻ മാസ്റ്റർ ,ഡി സി സി ഭാരവാഹികളായ പി.എം അബ്ദുറഹിമാൻ
വിനോദ് പടനിലം ,ചോലക്കൽ രാജേന്ദ്രൻ, ദിനേഷ് പെരുമണ്ണ ,ഇ എം ജയപ്രകാശ്, ബ്ളോക്ക് കോൺഗ്രസ്സ് പ്രസിഡൻറുമാരായ എം പി കേളുക്കുട്ടി ,എ ഷിയാലി ടി.കെ രാജേന്ദ്രൻ മാസ്റ്റർ
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖാലിദ് കിളി മുണ്ട കെ എസ്സ് യു സംസ്ഥാന ജനറൽ സെക്രട്ടറി സനുജ് കുരുവട്ടൂർ മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാധാഹരിദാസ് , ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ,പി സാമിക്കുട്ടി
പത്മനാഭൻ മാസ്റ്ററുടെ സഹോദരൻ മാരായ അഡ്വ. എൻ ഭാസ്ക്കരൻ നായർ ‘ടി.പി ബാലകൃഷ്ണൻ മാസ്റ്റർ
എന്നിവർ ചടങ്ങിൽ സംസാരിക്കും
.
മാഷിൻ്റെ ശിഷ്യ ഘണങ്ങളെ പ്രത്യകം ക്ഷണിച്ചിട്ടുള്ള അനുസ്മരണ സമ്മേളനത്തിൽ
പത്മനാഭൻ മാസ്റ്ററുടെ മറ്റ് കുടുംബാംഗങ്ങൾ പങ്കെടുക്കും
ചടങ്ങിൽ
മാഷിൻറ സ്മരണക്കായി നെഹ്റു വിയൻ.ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രഭാഷണ പരമ്പരകളുടെ വ്യഖ്യാപനവും നടക്കും
ഒരു വർഷം നീണ്ടു നിൽ ക്കുന്ന പ്രഭാഷണ പരമ്പരയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ ,ഡോ : ശശി തരൂർ എം പി ,ഡോ :അബ്ദുസമദ് സമദാനി എം.പി ,ഡോ മാത്യു കുഴൽ നാടൻ എം എൽ എ ,അഡ്വ.കെ എൻ എ ഖാദർ എന്നിവർ പങ്കെടുക്കുമെന്ന്
അനുസ്മരണ സമിതി ചെയർമാൻ കെ സി അബു
ജനറൽ കൺവീനർ
അബ്ദുറഹിമാൻ ഇടക്കു നി എന്നിവർ അറിയിച്ചു
നെഹ്റു വിയൻ ആശയങ്ങളുടെ പ്രചരണങ്ങൾക്കായി സമുഹത്തിൻ്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കായി ചർച്ചാ ക്ലാസുകളും മറ്റ് തുടർ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികൾ അറിയിച്ചു