കുന്ദമംഗലം.. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കല്ലറ കോളനി മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എം. ധനീഷ് ലാൽ അധ്യക്ഷനായി.
പുത്തൻ തലമുറയിലെ കായിക പ്രതിഭകൾക്ക് അവരുടെ കഴിവുകൾ നാടിനുതകത്തക്ക വിധത്തിൽ വളർത്തിയെടുക്കാനുള്ള സൗകര്യമൊരുക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങുടെ കടമയാണ്. ഗ്രാമതലത്തിൽ മികച്ച സൗകര്യമൊരുങ്ങനതിന്റെ ഭാഗമായാണ് 50 ലക്ഷം രൂപ മുടക്കി സ്റ്റേഡിയം പണിതത്.
ജില്ലാ പഞ്ചായങ്ങ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. സുരേന്ദ്രർ മാസ്റ്റർ മുഖ്യാഥിതിയായി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.സി. പ്രീതി, ചന്ദ്രൻ തിരുവലത്ത്, ശബ്ദ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു നെല്ലുളി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈജ വളപ്പിൽ, ജസീല ബഷീർ, പി. കൗലത്ത്, ഷാജി ചോലക്കമണ്ണിൽ, നജീബ് പാലക്കൽ, ഐ എസ് എൽ താരങ്ങളായ പ്രശാന്ത് മോഹൻ, ലിയോൺ അഗസ്റ്റിൻ മുൻതാരം നിയാസ് റഹ് മാൻ, എം.കെ. മോഹൻദാസ്, സി.വി. സംജിത്ത്, അരിയിൽ അലവി, ജനാർദ്ദനൻ കളരിക്കണ്ടി, ചക്രായുധൻ തളത്തിൽ, ഒ.പി. ഹസ്സൻ കോയ , മഹേഷ് കല്ലറ പ്രസംഗിച്ച
തദ്ദേശ ഭരണ സ്ഥാപനങ്ങുടെ കടമയാണ്. ഗ്രാമതലത്തിൽ മികച്ച സൗകര്യമൊരുങ്ങനതിന്റെ ഭാഗമായാണ് 50 ലക്ഷം രൂപ മുടക്കി സ്റ്റേഡിയം പണിതത്.