കുന്ദമംഗലം. വര്‍ത്തമാന സാഹചര്യത്തില്‍ ഇന്ത്യാ രാജ്യത്തും വിശിഷ്യാ കേരളത്തിലും മുസ്‌ലിം ലീഗിന്റെ ആശയങ്ങള്‍ക്ക് സ്വീകാര്യതയേറി വരികയാണെന്നും, മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ ഉണ്ടായ വര്‍ദ്ധനവ് ഇത് തെളിയിക്കുന്നതാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടരി ടി.പി.എം ജിഷാന്‍ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് ജില്ലാ സംസ്ഥാന ഭാരവാഹികള്‍ക്ക് കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട യു.സി രാമന്‍ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എ ഖാദര്‍ മാസ്റ്റര്‍, വനിതാ ലീഗ് ജില്ലാ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട എ.പി സഫിയ, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി കെ സീനത്ത് എന്നിവര്‍ക്ക് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം ടി.പി.എം ജിഷാന്‍ കൈമാറി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഐ സല്‍മാന്‍ അദ്ധ്യക്ഷനായിരുന്നു.

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ മൂസ മൗലവി, ജനറല്‍ സെക്രട്ടറി എന്‍.പി ഹംസ മാസ്റ്റര്‍, ഒ ഹുസ്സൈന്‍, എ.കെ ഷൗക്കത്തലി, അരിയില്‍ മൊയ്തീന്‍ ഹാജി, കെ.എം.എ റഷീദ്, ഒ.എം നൗഷാദ്, എം ബാബുമോന്‍, സി കെ ഫസീല, പി കൗലത്ത്, ജുനൈദ് പെരിങ്ങൊളം എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.കെ കുഞ്ഞിമരക്കാര്‍ സ്വാഗതവും ട്രഷറര്‍ എം.പി സലീം നന്ദിയും പറഞ്ഞു
