കാരന്തൂർ മുതൽ പടനിലം വരെയുള്ള അങ്ങാടികളെ സംരക്ഷിച്ച് കൊണ്ട് തീരദേശ ബൈ പാസ്സ് നിർമ്മിക്കണം
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം, കാരന്തൂർ, പടനിലം, പന്തീർപാടം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ NH 766 ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെക്കുന്നതിനും ദുരീകരിക്കുന്നതിനും വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ, ജില്ലാ കമ്മറ്റി മെമ്പർ എൻ വിനോദ് കുമാർ സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറി എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം, പന്തീർപാടം, പടനിലം, കാരന്തൂർ യുണിറ്റിൽനിന്നുമുള്ള വ്യാപാരി വ്യവസായി ഭാരവാഹികളും നിയോജക മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. കൊടുവള്ളി, താമരശ്ശേരി അങ്ങാടികളെ സംരക്ഷിക്കുന്നതു പോലെ കുന്ദമംഗലം അങ്ങാടിയേയും സംരക്ഷിക്കാൻ തീരദേശ ബൈ പാസ്സ് എന്ന നിർദ്ദേശം യോഗം മുന്നോട്ട് വെച്ചു.
ഹൈവെ വികസനവുമായി ബന്ധപ്പെട്ട കാര്യത്തിൽ വ്യക്തത വരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണുവാനും എം.പി., എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയുംരാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും കച്ചവടക്കാരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിക്കാനും തീരുമാനിച്ചു.
സുബൈർ മാലക്കോത്ത്, സുനിൽ കണ്ണോറ , എം.പി. മൂസ, ടി.സി. സുമോദ്, ടി.വി. ഹാരിസ്, സജീവൻ കിഴക്കയിൽ , ടി.വിജയൻ, ടി .അശോക് കുമാർ എന്നിവർ സംസാരിച്ചു. എൻ.പി.തൻവീർ നന്ദി പറഞ്ഞു.