കുരുവട്ടൂർ-സംസ്ഥാന സർക്കാറിൻ്റെ 12 ഇന കർമ്മ പരിപാടിയിൽ ഉൾപെടുത്തിയാണ് സംസ്ഥാനത്ത് ടേക്ക്.എ.ബ്രേക്ക്. വിശ്രമകേന്ദ്രങ്ങൾ ആരംഭിച്ചത്.തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ഇതിൻ്റെ നിർവഹണച്ചുമതല. കുരുവട്ടൂർ പഞ്ചായത്തിൽ ഇത് നടപ്പിലാക്കിയത് ആളൊഴിഞ്ഞ അധികം വഴിയാത്രക്കാർ കടന്ന് പോകാത്ത ഇരുചക്രവാഹനങ്ങൾ മാത്രം കടന്നു പോകുന്ന പൂളക്കടവ് പാലത്തിന് സമീപത്താണ്. പ്രധാന റോഡിൽ നിന്നും വളരെ ഉള്ളിലേക്കാണെന്നും 30 ലക്ഷം രൂപ ചിലവഴിച്ച ഇതിൻ്റെ നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപെട്ടു. ഒന്നര വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന വിശ്രമകേന്ദ്രം എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപെട്ടു. ‘യൂത്ത് കോൺഗ്രസ്സ് കുരുവട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടേക്ക്.എ.ബ്രേക്ക് കെട്ടിടത്തിന് പ്രതീകാത്മകമായി റീത്ത് സമർപ്പിച്ചു. പ്രതിഷേധ സംഗമം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് എലത്തൂർ നിയോജക മണ്ഡലം സെക്രട്ടറി അജേഷ് പൊയിൽതാഴം അധ്യക്ഷം വഹിച്ചു. കെ .എസ്.യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് കുരുവട്ടൂർ മണ്ഡലം പ്രസിഡൻ്റ് ദിപിൻ.പി എസ്, പി കെ .ജയകൃഷ്ണൻ, ബൈജു കോരമംഗലം,
മുഹസിൻ, ആദർശ്.കെ.എം, ടി.സി .മുഹമ്മദ് മാസ്റ്റർ, രവീന്ദ്രൻ താഴൊടിയിൽ, എന്നിവർ സംസാരിച്ചു.
അർജുൻ ചെരളായി, ഫഹദ്, അഭിനവ്.ഇ.എം, സന്തോഷ് കുമാർ, അനൂപ്.കെ സി നേതൃത്വം നൽകി