സംസ്ഥാന ബജറ്റ് ജീവനക്കാരോടുള്ള വെല്ലുവിളി -എസ് ഇ യു
കോഴിക്കോട് :- നിലവിൽ നാലു ഗഡു കുടിശ്ശികയായത് ഉൾപ്പടെ 15% ക്ഷാമബത്ത ജീവനക്കാർക്ക് നൽകാനിരിക്കെ സംസ്ഥാന ബജറ്റിൽ ഒരു ശതമാനം ക്ഷാമബത്ത പോലും പ്രഖ്യാപിക്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് .ഇ.യു) സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുള്ള അരയൻ ങ്കോടും സംസ്ഥാന സെക്രട്ടറി അബ്ദുൽ ഗഫൂർ പന്തീർ പാടവും വാർത്താകുറിപ്പിൽ അറിയിച്ചു.
രൂക്ഷമായ വിലക്കയറ്റം മൂലം താഴേതട്ടിലുള്ള സാധാരണക്കാരായ ജീവനക്കാരുടെ ദൈനംദിന ജീവിതം പൊറുതിമുട്ടി നിൽക്കുമ്പോൾ ഉയർന്ന ശമ്പളം പറ്റുന്ന ഐ.എ.എസ് ഓഫീസർമാർക്ക് ക്ഷാമബത്തകൾ കുടിശ്ശിക ഉൾപ്പടെ കൃത്യമായി നൽകുകയും താഴേതട്ടിലെ സാധാരണ ജീവനക്കാരെ പാടെ അവഗണിച്ച് ഒരു ആനുകൂല്യവും നൽകാതിരിക്കുകയും ചെയ്യുന്നത് തികച്ചും പ്രതിഷേധാർഹവും സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പ്രസ്ഥാവനയിൽ കൂട്ടിച്ചേർത്തു.