കുന്ദമംഗലം: ഗ്രാമപഞ്ചായ ത്തിന്റെ കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാരന്തൂർ സ്വദേശിനിയും കോഴിക്കോട് പ്രൊവിഡെൻസ് കോളേജിലെ ഒന്നാം വർഷ ബി.എസ്. സി. ഫിസിക്സ് വിദ്യാർത്ഥിനി യുമായ കാരന്തൂർ വരികോളിമീത്തൽ ദിയാ അഷ്റഫ് (19 ) നെ ഒന്ന് വീട്ടിലെത്തി സന്ദർശിക്കാനോ ആവശ്യമായ സഹായങ്ങൾ ചെയ്യുവാനോ ഗ്രാമപഞ്ചായത്ത് സിക്രട്ടറിയോ പ്രസിഡണ്ടോ വന്നില്ലെന്ന് പരാതി. ഇക്കയിഞ്ഞ നവംബർ 13 ന് കുന്ദമംഗലത്ത് നടന്ന മത്സരത്തിൽ ജില്ലാസ്പോർട്സ് കൗൺസി ലിൻറെ വ്യക്തമായ നിർദേശം പാലിക്കാതേ 19 വയസ്സുള്ള ഈ പെൺകുട്ടിയോട് മത്സരിക്കാൻ ഇട്ടത് 40 വയസ്സുള്ള തൊഴിലുറപ്പ് ജോലിക്ക് പോകുന്ന സ്ത്രീയെയാണ്. മത്സരം തുടങ്ങിയ ഉടനേ ഇവർ കുട്ടിയുടെ വലതു കൈ തിരിച്ച് ഒടിക്കുകയായിരുന്നു. നിരവധി പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത ദിയയുടെ വലത് കൈ ഷോൾഡറിൻറെ താഴെ ഭാഗത്തേ എല്ല് പൊട്ടുകയും , നാൽപ്പതോളം വരുന്ന സ്റ്റിച്ചും കമ്പിയും ഇട്ടത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമാണ് . വയസ്സുകൾ തമ്മിലുള്ള അനന്തരവും ബോഡി ലാഗേജും ശ്രദ്ധിക്കാതേ പോയത് ഗ്രാമപഞ്ചാ യത്ത് അധികൃതരുടെ കടുത്ത വീഴ്ചയാണെന്ന് പറയുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും കൈ ഞരമ്പ് വലിഞ്ഞതിനാൽ കൈപത്തിക്കും വിരലുകൾക്കും ക്ഷതമേറ്റ തിനാലും കുട്ടിക്ക് എഴുതാനും മറ്റും പരസഹായം ആവശ്യമാണ്. കോളേജിൽ പോകാനും കഴിയുന്നില്ല. വിദ്യാർത്ഥി നിയുടെ പിതാവ് വിദേശത്താണ് . ഭിന്നശേഷിയുള്ള ഒരു കുട്ടി അടക്കമുള്ള വീട്ടിലെ സ്ഥി ദയനീയമാണ് സംഭവത്തെ കുറിച്ച് ഉന്നതല അന്വേഷണം നടത്തണമെന്നും സംഭവത്തെ നിസാരമായി കണ്ട അധികൃതരുടെ നടപടി ക്കെതിരെ പരാതി നൽകുമെ ന്നും ഉമ്മ പറഞ്ഞു. മത്സരം നടത്തിയത് കുന്ദമംഗലത്തെ സ്വകാര്യ ജിമ്മിൽ വെച്ചാണന്നും അറിയുന്നു.