മാവൂർ: സ്വത്വബോധം ഉയർത്തിപ്പിടിച്ച ഖത്തറിന്റെ നിലപാട് എന്തിലും ഇസ്ലാമോഫോബിയ കണ്ടെത്തുന്ന ലോക ക്രമത്തിൽ പ്രതിരോധത്തിന്റെ രാഷ്ട്രീയമാണെന്ന് മുസ്ലിം യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അഭിപ്രായപെട്ടു.
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി മാവൂരിൽ നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം ഉറ്റു നോക്കിയ ഫുട്ബോൾ മാമാങ്കത്തിൽ പോലും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം
ഉയർത്തിപ്പിടിച്ച ഖത്തർ ലോകകപ്പിന്റെ പതിവ് രീതികളെ മാറ്റിമറിച്ചിരിക്കയാണ്. നവലോകത്തിന്റെ പതിവു ശീലങ്ങളെ സ്വത്വബോധം നിലനിർത്തി തിരുത്താനാകുമെന്ന് ഖത്തർ തെളിയിച്ചു.
അദ്ദേഹം കൂട്ടിച്ചേർത്തു
സാമൂഹ്യ പ്രതിബദ്ധതയും വിശ്വാസ ദൃഢതയും സ്വത്വബോധവും
മുറുകെപ്പിടിച്ച പാരമ്പര്യമുള്ള പാർട്ടിയായതിനാലാണ്
മുസ്ലിംലീഗ് എക്കാലത്തും അന്തസ്സോടെ നിലനിൽക്കുന്നത്.
പ്രതിസന്ധിഘട്ടങ്ങളിലെല്ലാം
സമുദായത്തിന് ദിശാബോധം നൽകാനും മുന്നിൽ നിന്ന് നയിക്കാനും ആർജ്ജവം കാണിച്ചത് ലീഗ് മാത്രമാണെന്നും
അദ്ദേഹം ഓർമിപ്പിച്ചു.
ഐ സൽമാൻ അധ്യക്ഷത വഹിച്ചു.
സി .പി സൈതലവി മുഖ്യ പ്രഭാഷണം നടത്തി .
കെ. എ ഖാദർ മാസ്റ്റർ ,കെ മൂസ മൗലവി ,ഖാലിദ് കിളിമുണ്ട , എൻ.പി.ഹംസ മാസ്റ്റർ ,കെ .പി കോയ ,
കെ.എം എ റഷീദ് ,എ.ടി ബഷീർ ,കെ.കെ കോയ ,മങ്ങാട്ട് റസാക്ക് ,
എൻ.പി അഹമ്മദ്, വി.പി മുഹമ്മദ് മാസ്റ്റർ ,മജീദ് പെരുമണ്ണ ,ഒ ഹുസൈൻ ,
ഒ.എം നൗഷാദ് ,
കുഞ്ഞിമരക്കാർ മലയമ്മ ,കെ ആലി ഹസ്സൻ ,എം.പി സലീം ,നൗഷാദ് പുത്തൂർമഠം ,കെ .പി സൈഫുദ്ദീൻ ,യു.എ ഗഫുർ ,സിറാജ് ഈസ്റ്റ് മലയമ്മ ,ടി.പി എം സാദിഖ് ,മുഹമ്മദ് കോയ കായലം ,അഡ്വ ജുനൈദ് ,സി .ടി മുഹമ്മദ് ഷരീഫ് ,ശിഹാദ് പുന്നാരി മീത്തൽ സംസാരിച്ചു.
ദോത്തി ചാലഞ്ചിൽ മികച്ച പ്രകടനം നടത്തിയ ശാഖ ,പഞ്ചായത്ത് കമ്മറ്റികൾക്ക് ചടങ്ങിൽ ആദരിച്ചു.
21 ന് ബുധനാഴ്ച ഉച്ചക്ക് 2.30 ന് ഒളവണ്ണ കോന്തനാരി നിന്ന് പതാക ജാഥയും ചെറുപ്പയിൽ നിന്ന് കൊടിമര ജാഥയും കുന്ദമംഗലത്തെ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. എൻ.പി.ഹംസ മാസ്റ്റർ നയിക്കുന്ന കൊടിമര ജാഥ യു.സി.രാമനും എ.ടി. ബഷീർ നയിക്കുന്ന പതാക ജാഥ എം.എ റസാഖ് മാസ്റ്ററും ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിൽ കെ.എ ഖാദർ മാസ്റ്റർ, ഖാലിദ് കിളിമുണ്ട ഏറ്റുവാങ്ങും. നിയോജക മണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി പതാക ഉയർത്തും.