കുന്ദമംഗലം : പതിമംഗലം അഷ്റഫ് സഖാഫിയെ വധിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യാത്തത് പ്രതിയെയും സഹോദരങ്ങളെയും ഗുണ്ടാ പണിക്ക് ഉപയോഗിച്ചവരുടെ രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് യു.സി രാമൻ ആരോപിച്ചു. പതിമംഗലത്ത് ചേർന്ന യുഡിഎഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ ഷൗക്കത്തലി അദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി ജന സിക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യ പ്രഭാഷണം നടത്തി. ഒ. ഉസൈൻ , നൗഷാദ് തെക്കയിൽ , അരിയിൽ മൊയ്തീൻ ഹാജി, ഒ സലീം, യു മാമു , നാസർ ചാലിയിൽ , അഷ്റഫ് മണ്ണത്ത് സംസാരിച്ചു.