കെട്ടാങ്ങൽ :നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയിൽ ദളിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമൻ അഭിപ്രായപ്പെട്ടു. “അഭിമാനകരമായ അസ്തിത്വം അനസ്യൂതം മുന്നോട്ട്” എന്ന മുദ്രാവാക്യവുമായി കുന്നമംഗലം നിയോജക മണ്ഡലം മുസ്‌ലീഗ് സമ്മേളനത്തിന്റെ ഭാഗമായി ചാത്തമംഗലം സി എച്ച് സൗധത്തിൽ നടന്ന ദളിത് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻറെ ചരിത്രം എന്ന് പറയുന്നത് പട്ടികജാതിക്കാരന്റെയും ആദിവാസി യുടെയും ചരിത്രമാണ്. അവരിൽ നിന്ന് രൂപം കൊണ്ടതാണ് മുഴുവൻ സംസ്കാരങ്ങളും. നിർഭാഗ്യവശാൽ കടന്നുകയറ്റക്കാരും അടിച്ചമർത്താൻ വന്നവരും ശക്തി പ്രാപിച്ചതോടുകൂടി ഈ ജനവിഭാഗങ്ങൾ രാജ്യമെമ്പാടും അടിച്ചമർത്തപ്പെട്ടവരായി മാറി .മോദി ഭരണത്തിൽ അടിച്ചമർത്തൽ വീണ്ടും ശക്തമായി തിരിച്ചു വന്നുകൊണ്ടിരി രിക്കുകയാണ് .
ഈ ഭരണത്തിൽ ഏറ്റവും കൂടുതൽ അതിവിക്കേണ്ടി വന്നത് ദളിതുകൾക്കും മുസ്ലീങ്ങൾക്കും ആണ്. ദളിതുകളേയും മുസ്ലിങ്ങളേയും മറ്റു പിന്നാക്ക വിഭാഗങ്ങെയും തമസ്കരിക്കുകയും അടിച്ചമർത്തപ്പെടുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഇന്നത്തെ രാജ്യം ആവശ്യപ്പെടുന്നത് ദളിത് മുസ്ലിം ഐക്യനിര ശക്തിപ്പെടുത്തണം എന്ന് തന്നെയാണ്..
ഞങ്ങളിൽ ഇല്ല ഹൈന്ദവരക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലില്ല ക്രിസ്തീയ രക്തം എന്ന് പറഞ്ഞവർ ജാതി സംഘടനകൾക്ക് പിന്നീട് രൂപം നൽകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ പറ്റിയത് ..ആ ജാതി നേതാക്കന്മാരെ മൂലയിലെ കൊതിക്കുന്നതിന്റെ ഉദാഹരണമാണ് മന്ത്രി സഭയിൽ സാരമായി ഒന്നും ചെയ്യാനില്ലാത്ത ദേവസ്വം വകുപ്പ് നൽകി കെ രാധാകൃഷ്ണനെ ഒതുക്കി നിർത്തിയത്. ദേവസ്വം വകുപ്പിന്റെ ആദ്യ പട്ടികജാതി മന്ത്രി എന്ന് കൊട്ടിഘോഷിച്ചവർ യുഡിഎഫ് ഇത് മുമ്പേ നടപ്പിലാക്കിയതാണ് എന്ന യാഥാർത്ഥ്യം ബോധ്യമായപ്പോൾ പോസ്റ്റ് പിൻവലിച്ചു .
ഇതേപോലെ ബിജെപിയും ദ്രൗപതി മുറുമുഖത്തെ മുൻ നിർത്തി ഞങ്ങൾ ദളിതർക്കൊപ്പം ആണെന്ന് പ്രഖ്യാപിച്ചു, യുഡിഎഫ് മുമ്പ് കെ ആർ നാരായണനെ രാഷ്ട്രപതിയാക്കിയ കാര്യം പറഞ്ഞപ്പോൾ വാദം പിൻവലിച്ചു തിരിച്ചു പോയി. അവർക്ക് ഈ സമുദായത്തിന്റെ പേര് ഉൾക്കൊള്ളാൻ അറിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ഷാജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്
കെ എ ഖാദർ മാസ്റ്റർ,
മണ്ഡലം പ്രസിഡണ്ട് മൂസ മൗലവി, ജനറൽ സെക്രട്ടറി
ഖാലിദ് കിളിമുണ്ട, ട്രഷറർ
എൻ. പി.ഹംസ മാസ്റ്റർ
എടി ബഷീർ,മുഹമ്മദ്
എൻ പി അഹമ്മദ്,
എംപി മജീദ് പെരുമണ്ണ,
കെ.സി ശ്രീധരൻ,
കൃഷ്ണൻ എളേറ്റിൽ,
കുമാരൻ ഫറോക്ക്,
രാജൻ ബാബു,ഗണേശൻ അരയങ്കോട്,ശങ്കരൻ മാവൂർ,രാജൻ മലയമ്മ,
സുരേഷ് മാവൂർ,സി ബി ശ്രീധരൻ,ഇ പി വത്സല,
എൻഎം. ഹുസൈൻ,
അഹമ്മദ് കുട്ടിഅരയങ്കോട്,
എൻ പി ഹമീദ് മാസ്റ്റർ,
കുഞ്ഞുമരക്കാർ മലയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.