ബാബു റ്റൈൻ പ്രവാസി കൂട്ടായ്മ രണ്ടാം സംഗമം നടത്തി….
കഴിഞ്ഞ 35 വർഷമായി സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്തിരുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയാളികളുടെ കുടുംബങ്ങൾ തിരൂർ പുറത്തൂർ എന്ന സ്ഥലത്ത് റിവർ ലാൻഡ് ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി പ്രവാസികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും സംഗമം ചർച്ച ചെയ്തു തൊഴിലില്ലാതെ തിരിച്ചുവരുന്ന കൂട്ടായ്മയിൽ അംഗങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടി ഒരു സംരംഭം തുടങ്ങേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു ഒരുപാട് വർഷം ജോലിചെയ്ത് രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തി പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ പി ലില്ലിസ് ഉദ്ഘാടനം ചെയ്തു കഥാകൃത്ത് എഴുത്തുകാരനുമായ പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി പ്രസിഡണ്ട് മൊയ്തീൻ കോയ കണിയാറക്കൽ കൂട്ടായ്മയുടെ ആവശ്യകത വിശദീകരിച്ചു ചെയർമാൻ ഇബ്രാഹിം പുറങ് അധ്യക്ഷത വഹിച്ചു സെക്രട്ടറി ഹസ്സൻകോയ റിപ്പോർട്ട് അവതരിപ്പിച്ചു ആശംസകൾ അർപ്പിച്ച് സംസാരിച്ച നെയ്നാൻ ചാണ്ടി. ജോബ്. സാബു ഫിലിപ്പു രാജഗോപാൽ ലത്തീഫ് കാസർഗോഡ് അബ്ദുൽ ഗനി പണിക്കാർ. മുഹമ്മദ് അളിയൻ ഫൈസൽ കൺവീനർ ബാപ്പുട്ടി പൊന്നാനി സ്വാഗതവും മഹബൂബ് നന്ദിയും പറഞ്ഞു തുടർന്ന് കുട്ടികൾക്കുള്ള കലാപരിപാടികളും നടന്നു