കോഴിക്കോട്: ആംബുലൻസ് ഡ്രൈവർമാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. STU.ആവശ്യപെട്ടു
ആംബുലൻസിൽ
‘ക്രാഷ് ഗാർഡിന്റെയും ഫോഗ് ലൈറ്റിന്റെയും പേര് പറഞ്ഞു ആംബുലൻസുകൾക്ക് ഭീമമായ തുക ഫൈനിടുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി അങ്ങേയറ്റം നിരാശാ ജനകവും അപലപനീയവുമാണന്നും ഇതിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് പിന്തിരിയണമെന്ന് ആംബുലൻസ് വർക്കേഴ്സ് യൂണിയൻ (STU ). കോഴിക്കോട് ജില്ലാ കമ്മറ്റി ആവിശ്യപെട്ടു.
പാതിരാത്രികളിൽ കുണ്ടും കുഴികളും നിറഞ്ഞ നമ്മുടെ റോഡുകളിലൂടെ അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ഹോസ്പിറ്റലുകൾ ലക്ഷ്യമാക്കി പായുമ്പോൾ വാഹനത്തിൽ നിലവിലുള്ള ലൈറ്റുകൾ മതിയാവാതെ വരും എന്നുള്ളത് ഒരു യഥാർഥ്യമാണ് എന്നും യോഗം വിലയിരുത്തി…
അതുകൊണ്ട് ആംബുലൻസുകൾക്ക് പ്രത്യേക പരിഗണന ഈ വിഷയത്തിൽ വേണം എന്നും യോഗത്തിൽ ആവിശ്യപെട്ടു.
പ്രസിഡന്റ് UA ഗഫൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹീർ പള്ളിത്താഴം.
നൗഷാദ് കൊഴങ്ങോറൻ.
സക്കരിയ പയ്യോളി ,.
അനസ് കുറ്റ്യാടി ,
ജലീൽ പൂനത്ത്. ശിഹാബ് കൈതപ്പൊയിൽ. എന്നിവർ സംസാരിച്ചു.
ബഷീർ ഈങ്ങാപ്പുഴ സ്വാഗതവും റിയാസ് കുന്ദമംഗലം നന്ദിയും പറഞ്ഞു……