കുന്ദമംഗലം: വിഭജന, വർഗീയ ശക്തികൾക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കുന്നതിലൂടെ സിപിഎമ്മിന്റെ ആർഎസ്എസ് വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ റൈഡ് ഫോർ യൂണിറ്റി ബൈക്ക് റാലിയുടെ സമാപന പൊതുസമ്മേളനം കാരന്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും സിപിഎമ്മുമല്ലാതെ ഇന്ത്യയിൽ മതനിരപേക്ഷത പുലരണമെന്നാഗ്രഹിക്കുന്ന എല്ലാവരും രാഹുൽ ഗാന്ധിയുടെ യാത്രയെ പിന്തുണക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജഥാ നായകൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിമാരായ എം.ധനീഷ് ലാൽ, വി.പി.ദുൽഖിഫിൽ, ഡിസിസി സെക്രട്ടറി വിനോദ് പടനിലം, പി.കേളുക്കുട്ടി, പി.വി.സംജിത്ത്, സുജിത്ത് ഒളവണ്ണ, ബവീഷ് ചേളന്നൂർ എന്നിവർ പ്രസംഗിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന സന്ദേശത്തോടെയാണ് റൈഡ് ഫോർ യൂണിറ്റി ബൈക്ക് റാലി നടത്തിയത്.
ഒ.ശരണ്യ, ബവിത്ത് മലോൽ,
സുഫിയാൻ ചെറുവാടി, മുജീബ് പുറായിൽ, വൈശാഖ് കണ്ണോറ, ഉഷേശ്വരി ശാസ്ത്രി, ശ്രീയേഷ് ചെലവൂർ എന്നിവർ നേതൃത്വം നൽകി.