കുന്ദമംഗലം: പയമ്പ്ര പൊയിൽതാഴം ഷിനോദ് ചന്ദ്ര (ലാലു) യുടെ മകൻ ഹിരൺ ചന്ദ്ര (17) പൂനൂർ പുഴയിൽ മുങ്ങി മരിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിക്കാണ് സംഭവം. വീട്ടിനടുത്തുള്ള ഇരുമ്പൻ കുറ്റിക്കൽ കടവിൽ സുഹൃത്തുക്കളായ കുട്ടികളോടൊപ്പം കളിക്കാനിറങ്ങിയ ഹിരൺ ചന്ദ്ര കയത്തിലേക്ക് മുങ്ങി താഴുകയായിരുന്നു കുട്ടികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് മൃതദേഹം കയത്തിൽ നിന്ന് പുറത്തെടുത്തത്. പയമ്പ്രസ്ക്കൂളിൽ നിന്ന് ഇത്തവണ പ്ലസ് ടു കഴിഞ്ഞതിനു ശേഷം ‘ബിടെക്കിന് കൊല്ലത്ത് പ്രവേശനം ലഭിച്ചിരുന്നു. ഇന്നായിരുന്നു പോകേണ്ടിയിരുന്നത്.ഹർത്താൽ കാരണം യാത്ര മാറ്റിവെക്കുകയായിരുന്നു. ഹിതുൽ ചന്ദ്ര ഏക സഹോദരനാണ്. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി ഡി എസ് ചെയർപേഴ്സൺ കെ.ടി. സിന്ധിതയാണ് അമ്മ. പോസ്റ്റ്മോർട്ടത്തിനു ശേഷം ശവസംസ്ക്കാരം ഇന്ന് (ശനി) നടക്കും.