ഇ.അഹമ്മദ്പുതുപ്പാടി
താമരശ്ശേരി:മലയോര കർഷകനായ വി.സി.ജോസഫിന്റെ കഴി ഞ്ഞ പതിനേഴ് വർഷത്തെ പ്രയത്നം വഴി കാഴ്ച ലഭിച്ചത് നൂറ്റിമുപ്പത് പേർക്ക്.
താമരശ്ശേരി, കോടഞ്ചേരി, അടിവാ രം, കണ്ണോത്ത്, പൂളവള്ളി, നൂറാംതോട്, ചമൽ, കട്ടിപ്പാറ, വൈത്തിരി എന്നിവിടങ്ങളിൽ നിന്നായി 65 പേരുടെ കണ്ണുകളാണ് കാഴ്ചയില്ലാത്ത 130 പേർക്ക് വച്ചു പിടിപ്പിക്കാൻ ജോസഫ് തുണയായത്.
താമരശ്ശേരി അടിവാരത്ത് കൃഷിയുമായി കഴിയുന്ന വി.സി.ജോസഫ് നേത്രദാനത്തിന്റെ പ്രചാര കനാകുന്നത് പതിനേഴ് വർഷം മുമ്പാണ്.
2005ൽ ജോസഫിന്റെ ഭാര്യ ലീലാമ്മ മസ്തിഷ്കാഘാതത്തെ തുടർന്നു മരിച്ചപ്പോൾ അവരുടെ കണ്ണുകൾ ദാനം ചെയ്യാൻ നൽകിയ സമ്മതത്തിൽ നിന്നാണ് ഈ നിയോഗത്തിന്റെ തുടക്കം. കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ നേത്ര ബാങ്കിനാണ് ലീലാമ്മയു
ടെ കണ്ണുകൾ നൽകിയത്. പിന്നീടിങ്ങോട്ട് ജോസഫിന്റെ ജീവിതം നേത്രദാന ബോധവൽക്ക രണത്തിനു കൂടിയുള്ളതാ യിരുന്നു. അസുഖ ബാ ധിതരെ കാണാൻ പോകു മ്പോഴെല്ലാം ജോസഫ് അവരുടെ കുടുംബാംഗങ്ങളെ നേത്രദാനത്തിന്റെ മഹത്വം ബോധ്യപ്പെടുത്തും. പ്രദേശത്ത് ആര് മരിച്ചാലും ഉടൻ തന്നെ അറിയിക്കാനുള്ള ഏർപ്പാ ടുകളും ചെയ്തു. ഇതിന്റെ സന്ദേശം പ്രചരിപ്പിച്ചതോടെ ഒട്ടേറെ പേർ നേത്രദാന സമ്മതപത്രം ഒപ്പിട്ടു നൽകാൻ തുടങ്ങി.
കാഴ്ചപരിമിതിയുള്ള 130 പേർക്കാണ് ഇതുവരെ ജോസഫ് വഴി കാഴ്ച തിരിച്ചു കിട്ടിയത്. 73-ാം വയസ്സിലും നേത്രദാന ബോധ വൽക്കരണവുമായി ജോസഫ് സജീവമാണ്. പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേത്രദാന പക്ഷാചരണ ഉദ്ഘാടനത്തിനിടെ മേയർ ബീന ഫിലിപ്പിന്റെ നേത്രം ദാനം ചെയ്യാനുള്ള സമ്മ തപത്രം കൈമാറിയത് വി.സി. ജോസഫായിരുന്നു.
കഴിഞ്ഞ വർഷം കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് കണ്ണുകൾ ദാനം ചെയ്ത കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മേധാവിയായിരുന്ന പി.കെ.വാരിയരുടെ മകൾ സുഭദ്രയും മരുമകൻ രാമചന്ദ്രവാരിയരും കൊച്ചുമകൻ കെ.ആർ. അജയും ചടങ്ങിന് എത്തിയിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഇവി ടെ നിന്നു ലഭിച്ച കണ്ണിനാൽ കാഴ്ച തിരിച്ചു കിട്ടിയ മുഹമ്മദ് സക്കീറും അനുഭവം പങ്കുവച്ചു.
കോംട്രസ്റ്റ് കണ്ണാശുപത്രി ചെയർമാൻ ഡോ.കെ.കെ.വർമ, ജനറൽ മാനേജർ ക്യാപ്റ്റൻ കെ. വി.എം.അഷ്റഫ്, മെഡിക്കൽ ഡയറക്ടർ ഡോ.കെ.വി.പ്രകാശ്, ഡോ.ലൈലാ മോഹൻ, ടി.ഒ.രാമ ചന്ദ്രൻ, കെ.പി.പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.,,