മലപ്പുറം:- ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിൻറെ സമസ്ത മേഖലയിൽ ലും പിടി മുറുക്കുന്ന വർത്തമാന കാലത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന്ന് രാജ്യവ്യാപകമായി ദളിത് പിന്നോക്ക ഐക്യനിര ബലപ്പെടുത്താൻ മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി .എം .എ. സലാം പറഞ്ഞു
ദളിത് ലീഗ് സംസ്ഥാന .കമ്മിറ്റി മലപ്പുറത്തെ അച്ചനമ്പലത്ത് സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒരു വലിയ വിഭാഗം ജനങ്ങൾക്ക് മനുഷ്യരുടെ അവകാശങ്ങൾ ഉണ്ടായിരുന്നില്ല. അരക്കു മേലോട്ടും മുട്ടിനു കീഴോട്ടും വസ്ത്രം ധരിക്കാൻ ഒരു വിഭാഗത്തെ മുമ്പ് അനുവദിക്കപ്പെട്ടിരുന്നില്ല. വഴി നടക്കാനും തുണി ഉടുക്കാനും അക്ഷരം പഠിക്കാനും മനുഷ്യരായി ജീവിക്കാനും ഒരു വലിയ ജനവിഭാഗത്തിന് അവസരം ഒരുങ്ങിയത് മഹാത്മ അയ്യങ്കാളി മുന്നില്‍ നിന്ന് പട നയിച്ചത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിൻറെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ ദളിതരെ കൂട്ടിപ്പിടിച്ച് പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലത്ത് 1946 ൽ രൂപീകരിച്ച ഇടക്കാല മന്ത്രിസഭയിൽ കോൺഗ്രസിന് ഒമ്പതും മുസ്ലിം ലീഗിന് ആറും അംഗങ്ങൾ ഉണ്ടായിരുന്നു . മുസ്ലിം ലീഗിന് ലഭിച്ച 6 അംഗങ്ങളിൽ ഒരാൾ മണ്ഡൽ എന്ന് പറയുന്ന പട്ടികജാതിക്കാരനായിരുന്നു . ഡോക്ടർ ബി ആർ അംബേദ്കർ ഭരണഘടനാ ശിൽപി ആയതിന് പിന്നിലും മുസ്ലിംലീഗിന്റെ കരങ്ങൾ തെളിഞ്ഞു കാണാൻ കഴിയും .എം ചടയനെയും ,കെ പി രാമൻ മാസ്റ്ററെയും സംവരണ ആനുകൂല്യങ്ങൾ ഒന്നും നോക്കാതെ പലതലങ്ങളിലേക്ക് എത്തിച്ചത് മുസ്ലിം ലീഗിൻറെ ദളിത് സ്നേഹത്തിൻറെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ചടങ്ങിൽ യുസി രാമൻ അധ്യക്ഷത വഹിച്ചു.ഇ പി ബാബു മുഖ്യപ്രഭാഷണം നടത്തി.
പി കെ സോമൻ ,
സിപി ശശിധരൻ .
പ്രകാശൻ പറമ്പൻ ,
എസ് കുമാരൻ ,
സുധാകരൻ കുന്നത്തൂർ
, ഒ.രവീന്ദ്രൻ ., വേലായുധൻ മഞ്ചേരി .
പ്രകാശൻ മൂച്ചിക്കൽ ,
സി വി സുബ്രഹ്മണ്യൻ .
സി കെ രാജ് കോട്ടയം,
രാജു കൃഷ്ണൻ കാസർഗോഡ് ,
വി എം സുരേഷ്ബാബു ,
കെ സി ശ്രീധരൻ ,
ഫൽഗുണൻ തൃശൂർ ,,
പി പ്രേമൻ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.