മുസ്‌ലിം സമുദായത്തിന് ദൂരവ്യാപകമായി കഷ്ട നഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള തരത്തിൽ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിന് എതിരെ സമുദായത്തിൽ നിന്നും, സമൂഹത്തിൽ നിന്നും വമ്പിച്ച തോതിലുള്ള എതിർപ്പ് ഉയർന്നപ്പോൾ റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള വഖഫ് ബോർഡ് പി.എസ്.സിക്ക് വിടുന്നതിനെ സ്വാഗതം ചെയ്തു എന്ന് പറഞ്ഞ് പച്ച നുണ പ്രചരിപ്പിക്കുകയാണ് സി.പി.എം അന്തം കമ്മികൾ. റഷീദലി ശിഹാബ് തങ്ങൾ ചുമതല ഒഴിയുന്നത് വരേയുള്ള ഒരു യോഗത്തിലും വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെ സ്വാഗതം ചെയ്തിട്ടില്ല. അങ്ങിനെ ഒന്ന് തെളിയിക്കാൻ സഖാക്കളെ ഞാൻ വെല്ല് വിളിക്കുകയാണ്.
പിണറായി സർക്കാർ വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചത് മുതൽ റഷീദലി ശിഹാബ് തങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുസ്‌ലിം സംഘടനകളും വമ്പിച്ച തോതിലുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ബഹു. തങ്ങളുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിൽ ബഹു. തങ്ങൾ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കുമൊ?
ബഹു.തങ്ങൾ സ്ഥാനം ഒഴിഞ്ഞതിന് ശേഷം നിലവിൽ വന്ന ടി.കെ.ഹംസ ചെയർമാനായ ബോർഡിന്റെ 2020 ജനുവരി 23 ലെ യോഗത്തിലെ പത്താം നമ്പർ തീരുമാനമായാണ് നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനമെടുത്തത്. അതിൽ അംഗങ്ങളായ വിനീതനായ ഞാനും, അഡ്വ.പി.വി.സൈനുദ്ധീനും വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഖഫ് ബോർഡിന്റെ മിനുട്ട്സ് ബുക്കിൽ രേഖപ്പെട്ട് കിടക്കുന്ന സത്യമാണ്. ആർക്ക് വേണമെങ്കിലും വിവരാവകാശ നിയമ പ്രകാരം അപേക്ഷ കൊടുത്താൽ ഇതിന്റെ പകർപ്പ് ലഭ്യമാകും.
യഥാർഥം ഇങ്ങിനെയായിരിക്കെ ഞാൻ അടക്കം പങ്കെടുത്ത ബോർഡ് യോഗം ഇതിനെ സ്വാഗതം ചെയ്തു എന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത് മിതമായി പറഞ്ഞാൽ ‘തന്തയില്ലായ്മത്തരമാണ്’ എന്ന് മാത്രമെ എനിക്ക് പറയാനുള്ളു. ഒരിക്കൽ മന്ത്രി ജലീൽ വിളിച്ചു കൂട്ടിയ ഒരു യോഗത്തിൽ ഇതിനെ സ്വാഗതം ചെയ്യണമെന്ന് ജലീൽ മന്ത്രി ആവശ്യപ്പെട്ടിരുന്നു. റഷീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ഞങ്ങളാരും തന്നെ അതിനെ സ്വാഗതം ചെയ്യുകയൊ, സ്വാഗതം ചെയ്ത് കൊണ്ടുള്ള മിനുട്ട്സിൽ ഒപ്പ് വെക്കുകയൊ ചെയ്തിട്ടില്ല. കള്ളത്തരം പ്രചരിപ്പിക്കുകയെന്നത് സി.പി.എമ്മുക്കാരുടെ കുല തൊഴിലാണ് എന്നത് കൊണ്ട് ഇപ്പോൾ പ്രചരിപ്പിക്കുന്ന നുണയെ സംബന്ധിച്ച് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. നുണയിൽ ജനിച്ച് നുണ കൊണ്ട് ഉപജീവനം നടത്തി നുണയിൽ ജീവിക്കുന്ന സി.പി.എമ്മുക്കാർ ഇതിലും വലിയ ഗീബൽസിയൻ പ്രചാരണങ്ങളുമായി ഇനിയും രംഗത്ത് വരാൻ സാധ്യതയുണ്ട്. നല്ലവരായ ജനാധിപത്യ വിശ്വാസികൾ അതിൽ വഞ്ചിതരാവരുത് എന്ന് അഭ്യർത്ഥിക്കുന്നു. 2020 ജനുവരി 23 ന് ചെയർമാൻ ടി.കെ.ഹംസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വഖഫ് ബോർഡ് യോഗത്തിന്റെ ഇത് സംബന്ധിച്ച മിനുട്ട്സിന്റെ നേർ പകർപ്പ് ഇതോടൊപ്പം ഉൾക്കൊള്ളിക്കുന്നു. എന്നും വഖഫ് ബോർഡ് മെമ്പർ കൂടിയായ മായിൻഹാജി പറഞ്ഞു