കുന്ദമംഗലം : ഇരു വൃക്കകളും തകരാറിലായ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ചെത്തുകടവ് മേച്ചേരി ജിതേഷിന്റെ ഭാര്യ സുനിത ചികിത്സാ സഹായം തേടുന്നു. നിലവില്‍ ഡയാലിസിസ് ചെയ്താണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി ഏകദേശം 40 ലക്ഷത്തോളം രൂപ ആവശ്യമാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. തുടര്‍ ചികിത്സക്കുള്ള തുക സ്വരൂപിക്കുന്നതിനായി ഒന്‍പതാം വാര്‍ഡിലെ ഉദയം റസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും അടങ്ങിയ പതിനഞ്ചംഗ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ലീനക്കുട്ടി.സി (ചെയര്‍മാന്‍), സദാനന്ദന്‍.സി.എം(കണ്‍വീനര്‍), മുരളീധരന്‍.പി (ട്രഷറര്‍), എട്ടാം വാര്‍ഡ് മെമ്പര്‍ കെ.സി നൗഷാദ്,പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ബൈജു.സി.എം (വൈസ് ചെയര്‍മാന്‍), അര്‍ജുന്‍ സിംഗ്. പി. എ, സുരേഷ്. എം(ജോ.കണ്‍വീനര്‍), പി.ടി.എ റഹീം എം.എല്‍.എ, ജില്ലാപഞ്ചായത്തംഗം എം. ധനീഷ് ലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ശിവദാസന്‍ നായര്‍ എന്നിവരാണ് രക്ഷാധികാരികള്‍. മേച്ചേരി സുനിത ജിതേഷ് ചികിത്സാ സഹായ സമിതിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് കുന്നമംഗലം ബ്രാഞ്ചില്‍ 19710200004961 എന്ന നമ്പറില്‍ കറന്റ് ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് FDRL0001971. ഗൂഗിള്‍ പേ നമ്പര്‍: 9747102011 (മേച്ചേരി ജിതേഷ)