കുന്ദമംഗലം: കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ ആമ്പുലൻസ് ഓടിക്കുവാൻ പരിചയസമ്പന്നരായ ഡ്രൈവർമാരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. പാലിയേറ്റീവ് രംഗത്ത് മുൻ പരിചയം ഉള്ളവർക്കും പാലിയേറ്റീവ് ട്രെയിനിംഗ് കഴിഞ്ഞവർക്കും പരിഗണന നൽകുന്നതായിരിക്കും. താൽപ്പര്യമുള്ളവർ കുന്ദമംഗലം കുടംബാരോഗ്യകേന്ദ്രത്തിൽ 22-09-2021 ന് അപേക്ഷ സമർപ്പിക്കുകയും 27-09-2021ന് രാവിലെ 11 മണിക്ക് ഇന്റർവ്യു വിന് ഹാജരാവുകയും വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.