കുന്ദമംഗലം :നിയോജക മണ്ഡലത്തിലെ സി.പിഎം ഭരിക്കുന്ന പഞ്ചായത്തുകളിൽ വാർഡ് RRT നിയമനമടക്കം സി.പി.എം രാഷ്ടിയം കളിക്കുകയാണന്നും MLA ‘ രൂപം നൽകിയ കോ വിഡ് ഹെൽപ്പ് ലൈൻ സി.പിഎം ഏരിയാ കമ്മറ്റി ‘യാണന്നും ഡി.സിസി ജനറൽ സെക്രട്ടറി അബ്ദു റഹിമാൻ ഇടക്കു നി’ ആരോപിച്ചു.
MLA ഗവൺമെൻ്റിൻ്റ ഭാഗമാണ് കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തെ ആരോഗ്യ വിധ ഗ്ധരെയും ഒന്നാം ഘട്ട പ്രവർത്തന ഘട്ടത്തിൽ പ്രവർത്തന പരിചയമുള്ളവരെയും ഉൾപ്പെടുത്തി ഹെൽപ്പ് ലൈൻ രുപീകരിക്കുന്നതിന് പകരം ഓരോ പഞ്ചായത്തിലും സി പി.എം നേതാക്കളെ ഉൾപ്പെടുത്തിരുപി കരിച്ച് നടത്ത പ്രവർത്തനങ്ങൾ പ്രഹസനവും സർക്കാറിൻ്റെ കോവിഡ് പ്രാട്ടോക്കാളിന് വിരുദ്ദവുമാണന്ന് ഇടക്കു നി അബ്ദുറഹിമാൻ പറഞ്ഞു
കുന്ദമംഗലം പഞ്ചായത്തിൽ UDF വാർഡ് മെമ്പർമാരുടെ അറിവില്ലാതെ DYFI പ്രവർത്തകർക്ക് RRT യുടെ ഐഡൻറി കാർഡ് നൽകുകയും അവർ അത് ദുരുപയോഗം ചെയ്യുന്നതായി പരാധി ലഭിച്ചിട്ടുണ്ട്
ചാത്തമംഗലത്ത് സി.പി.എം മെമ്പർമാരുടെ വാർഡുകളിൽ UDF പ്രവർത്തകരെ ഉൾപ്പെടുത്താതെയാണ് RRT മെമ്പർ മാരെ നിയമിച്ചത് വാർഡ് മെമ്പർ മാരോട് ഈ വിഷയം ചർച്ച ചെയ്തപ്പോൾ പാർട്ടി പറഞ്ഞിട്ടാണ് നിയമനം നടത്തിയതെന്നാണ് മറുപടി ലഭിച്ചത്
യു.ഡി ഫ് ഭരിക്കുന്ന മാവൂർ ,പെരുവൽ പഞ്ചായത്തിൽ എല്ലാ വാർഡുകളിലും വാർഡ്തല യോഗങ്ങൾ ചേർന്ന് എല്ലാ രാഷ്ടീയ പാർട്ടികളെ യും മറ്റ് പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് RRTമാരെ നിയമിച്ചതും പ്രതിരോധ പ്രവർത്തനങ്ങൾ എ കോപിപ്പിക്കുന്നതും
പെരുമണ്ണയിൽ സി.പിഎം നടത്തുന്ന രാഷ്ടിയകളിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ അവതാ ള ത്തിലാവുകയും ഇതിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർമാരുടെ യോഗത്തിൽ യു.ഡിഫ് ശക്തമായി പ്രതിഷേധിക്കുകയുണ്ടായി
ഓള വണ്ണയിൽ സി.പി എം വാർഡുകളിൽ ഏകപക്ഷീയമായി നടത്തിയ RRT നിയമനത്തിനെതിരെ യുഡി ഫ് നടത്തിയ പ്രതിഷേധ ഫലമായി യുഡിഫ് പ്രവർത്തകരെ ഉൾപ്പെടുത്തി ലിസ്റ്റ് നൽകിയങ്കിലും ഇത് വരെ ഭരണ സമിതി അംഗികാര നൽകിയിട്ടില്ല
കോവിഡ് കാലം രഷ്ടിയം കളിക്കാനുള്ളതല്ല ഒന്നിച്ച് നിൽക്കേണ്ട സമയത്ത് ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് അബ്ദുറഹിമാൻ ഇടക്കുനി മുന്നറിയിപ്പ് നൽകി