കുന്ദമംഗലം: കാരന്തൂർ വാർഡ്. 18 ലെ നെസ്റ്റ് റെസിഡൻസ് അംഗങ്ങളായ നൂറിൽ പരം വീട്ടുകാർക്ക് ഭക്ഷ്യധാന്യ പച്ചകറി കിറ്റുകൾ വിതരണം ചെയ്തു കോവിഡ് – ലോക്ക് ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന വീട്ടുകാർക്ക് കഴിഞ്ഞ തവണയുംനെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തിരുന്നു.പരിപ്പ്, പഞ്ചസാര, സോയാബീൻ, കടല, മമ്പയർ, റവ, ചായ പൊടി, വലിയ ബാർ സോപ്പ്, തക്കാളി, കിഴങ്ങ്, ഉള്ളി, കേരറ്റ്, പച്ചക്കായ തുടങ്ങി പതിമൂന്നോളം സാധനങ്ങൾ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.ഇതിൽ പച്ചക്കായ നെസ്റ്റ് അംഗങ്ങൾ കൃഷി ചെയ്ത് വിളവ് എടുത്തതാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ അംഗങ്ങൾക്ക് വീട്ടിൽ എത്തിച്ചും നൽകി .നെസ്റ്റ് റെസിഡൻസ് ഭാരവാഹികളായ പ്രസിഡണ്ട് മോഹനൻ പുളിക്കൽ, സിക്രട്ടറി കെ.ദാമോദരൻ, ടി.അനീഷ് കുമാർ, ഹബീബ്കാരന്തൂർ ,എൻ.സുകുമാരൻ, കെ.മനോജ്, വസന്ത, ജിതേഷ്, പി.മണി , പി.നൂഹ് ,ശ്രീലേഷ്,ബാവ പുതുക്കുടി തുടങ്ങിയവർ നേതൃത്വം നൽകി