കേരളത്തിന്റെ പതിനഞ്ചാം നിയമസഭയിലേക്കുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു. ആദ്യം പിണറായി വിജയൻ മുഖ്യമന്ത്രിയായി സഗൗരവം പ്രതിജ്ഞയെടുത്തു.
തുടർന്ന് സിപിഐയിൽ നിന്ന് റെവന്യു മന്ത്രിയായി കെ.രാജൻ സഗൗരവ പ്രതിജ്ഞ ചെയ്തു. പിന്നാലെ മറ്റ് ഘടകകക്ഷി മന്ത്രിമാരും ഇതിന് പിന്നാലെ അക്ഷരമാല ക്രമത്തിലുമാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.
റോഷി അഗസ്റ്റിൻ ജനവിഭവ് വകുപ്പ് മന്ത്രിയായി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ.കൃഷ്ണൻകുട്ടി വൈദ്യുതിവകുപ്പ് മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എ.കെ ശശീന്ദ്രൻ വനം വകുപ്പ് മന്ത്രിയായി സഗൗരവ പ്രതിജ്ഞയും, അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ നാമത്തിൽ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആന്റണി രാജു ഗതാഗത മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
അബ്ദുൾ റഹ്മാൻ സ്പോര്‍ട്സ്, ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം മന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
ജി ആർ അനിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രിയായി സഗൗരവം പ്രതിജ്ഞ ചെയ്തു. ധനകാര്യ മന്ത്രിയായി കെ.എൻ.ബാലഗോപാലും, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ആർ.ബിന്ദുവും, മൃഗസംരക്ഷണം, ക്ഷീരവികസനം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയായി ജെ ചിഞ്ചുറാണിയും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
എക്സൈസ് മന്ത്രിയായി എം.വി ഗോവിന്ദനും, പൊതുമരാമത്ത് മന്ത്രിയായി മുഹമ്മദ് റിയാസും സഗൗരവത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പി പ്രസാദ് കൃഷി മന്ത്രിയായും, കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.