ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈനിലൂടെ മാത്രമേ സാധ്യമാകൂ.
ബുക്കിങ്ങ് ഇങ്ങനെ
1. https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റര്‍ സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
2.തുടര്‍ന്നുവരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. ഈ മൊബൈല്‍ നമ്പരിലേക്ക് ഒറ്റത്തവണ പാസ്വേഡ് എസ്.എം.എസ്സായി ലഭിക്കും.
3.നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കിയശേഷം വെരിഫൈ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തിരിച്ചറിയല്‍ കാര്‍ഡ്
1.അടുത്ത പേജ് തിരിച്ചറിയില്‍ രേഖ നല്‍കുന്നതിനുള്ളതാണ്. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം.
2.തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ നല്‍കിയശേഷം രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുപോലെ തന്നെ പേരും ജനനവര്‍ഷവും മറ്റു വിവരങ്ങളും നല്‍കുക.
ഇതിന് ശേഷം രജിസ്റ്റര്‍ എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യണം.
3.ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം.
4.ആഡ് മോര്‍ ഓപ്ഷനാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഓരോ ഗുണഭോക്താവിന്റെയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.
രണ്ടാം ഡോസിന്.
1.കോവിന്‍ സൈറ്റില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പരും ഒറ്റത്തവണ പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക.
2.നേരത്തേ മരുന്ന് സ്വീകരിച്ചവരാണെങ്കില്‍ അക്കാര്യം പ്രൊഫൈലില്‍ തെളിയും.
3.ഡോസ്2 എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഷെഡ്യൂള്‍ ക്ലിക്ക് ചെയ്താല്‍ വാക്‌സിന്‍ എടുക്കേണ്ട ദിവസവും കേന്ദ്രവും തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.