കുന്ദമംഗലം:’പാണക്കാട് സയ്യിദന്മാരുടെ നിഷ്കളങ്കത, സത്യസന്ധത, ധാർമ്മിക മൂല്യം തുടങ്ങിയവ ലോക പ്രസിദ്ധമാണ്.
ഒരാളോടും പ്രത്യേകമായ വിരോധമില്ല.
ശത്രുവിനോട് പോലും സ്നേഹം മാത്രം..
ഇങ്ങിനെ ഒരു കുടുംബവും, ആ കുടുംബത്തിലെ അംഗങ്ങളും ഈ കാലത്ത് ലോകത്ത് മറ്റൊരിടത്തും കാണാൻ സാധിക്കുകയില്ല. എന്ത് വിവാദം ഉണ്ടായാലും അതിൽ കക്ഷി ചേരില്ല. സ്വന്തം പാർട്ടിയും പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളാണെങ്കിൽ പോലും പാണക്കാട്ടെ സയ്യിദന്മാരെ വെച്ച് ആരും ചർച്ച ചെയ്യുകയില്ല.
അവർ അതിൽ പക്ഷപാതപരമായി കക്ഷി ചേരാറുമില്ല.
അവരുടെ നിഷ്കളങ്കത എല്ലാവർക്കും അറിയാം. അത് ഒരു യാഥാർത്ഥ്യമാണ്..
സമൂഹം അതംഗീകരിച്ചതുമാണ്.
ഭരണഘടന തൊട്ട് സത്യം ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രി ആ സത്യം ലംഘിച്ച് സ്വജനപക്ഷപാതം നടത്തിയപ്പോൾ അത് സമൂഹം ചർച്ച ചെയ്തു. ആക്ഷേപം ഉന്നയിച്ചു. അതിനെ പ്രതിരോധിക്കാൻ ന്യായമായ മാർഗ്ഗങ്ങളൊന്നും കൈയിലില്ലാ എന്ന് വന്നപ്പോൾ ഒരാളോടും വിരോധമോ, വിദ്വേഷമൊ, പകയൊ ഒന്നും ഇല്ലാതെ സ്നേഹവും നന്മയും സത്യസന്ധതയും മാത്രം കൈമുതലാക്കി സമൂഹത്തിൽ അൽഭുതമായി ജീവിച്ച് വരുന്ന പാണക്കാടിനെ കക്ഷി ചേർത്ത് അഹങ്കാരിയുടെ നാവ് ചലിച്ചപ്പോൾ (എന്നെ മന്ത്രിയാക്കിയത് പാണക്കാട് നിന്നല്ല) സകലരും കരുതിയിട്ടുണ്ട് ഇതിന്റെ അന്ത്യം നാണം കെട്ട പടിയിറക്കമായിരിക്കുമെന്ന്..
അതെ,,
അത് ഒരു കുരുത്തം കെട്ട വാക്ക് തന്നേയായിരുന്നു…
ഇപ്പോൾ അത് സംഭവിച്ചു,
‘നാണം കെട്ട പടിയിറക്കം..