കുന്ദമംഗലം: ഉല്പാദന മേഖലക്കും ഭവന നിർമ്മാണത്തിനും മുൻഗണന നൽകി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22വാർഷിക പദ്ധതി. വികസന സെമിനാർ നടത്തി. ജനറൽ വിഭാഗത്തിൽ 32169000 രൂപയും പട്ടികജാതി വിഭാഗത്തിൽ 21167000 പട്ടികവർഗ വിഭാഗത്താൽ 676000 രൂപയുമാണ് പദ്ധതി വിഹിതമായി ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമാവുക. ഇതിൽ ജനറൽ വിഭാഗത്തിൽ 7225800 രൂപയും പട്ടികജാതി വിഭാഗത്തിൽ 423 3400 രൂപയും പട്ടിക വർഗ വിഭാഗത്തിൽ 1,35200 രൂപയും ലൈഫ് പദ്ധതിക്ക് മാറ്റി വെച്ചു. ഉല്പാപാദന മേഖലയിൽ പാലിന് സബ്സിഡിയിനത്തിൽ 28 ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിയായി 12 ലക്ഷവും മാറ്റി വെക്കുന്നു. ചെറുകിട വ്യവസായ പദ്ധതികൾക്ക് 12 ലക്ഷരം കൃഷിക്ക് 13 ലക്ഷവും ഉൾപ്പെടെ ഉല്പാദന മേഖലയിൽ ആകെ 8670960 രൂപയാണ് വകയിരുത്തിയത്. സേവന മേഖലയിൽ ഭിന്നശേഷി സ്കോളർഷിപ്പ് ഇനത്തിൽ 50 ലക്ഷത്തിനും വനിതാ വികസന പദ്ധതികൾക്ക് 5074620 കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 2537310 രൂപയുടെയും വൃദ്ധർ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 2537310 രൂപയുടെയും പദ്ധതികൾക്ക് രാജീവ് ഘർ ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ രൂപം നൽകി. പട്ടികജാതി വികസന മേഖലയിൽ ലൈഫ് പദ്ധതിക്ക് പുറമെ മെറിറ്റോറിയസ് സ്കോളർഷിപ്പിന് 39 ലക്ഷം പഠന മുറി നിർമ്മാണത്തിന് 32 ലക്ഷം എന്നിവക്കും സൂക്ഷ്മ സംരംഭങ്ങൾ നടത്തുന്നതിന് 3 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതികൾക്ക് രൂപ കൽപ്പന നടത്തിയത് പൊതുവിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലുമായി പാശ്ചാത്തല മേഖലക്ക് 1 കോടി രൂപ മാറ്റി വെക്കും. വികസന സെമിനാർ മുൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാബു നെല്ലൂളി ആധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.അബൂബക്കർ പദ്ധതി അവതരണം നടത്തി.എം.കെ. നദീറ, എൻ.ഷിയോലാൽ , ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺപുറ .കെ. മോഹൻദാസ്, എം പി കേളുക്കുട്ടി, എൻ. പി.ഹംസ മാസ്റ്റർ, ടി ചക്രായുധൻ, ജനാർദ്ദനൻ കളരിക്കണ്ടി,ചക്രായുധൻകെ.കെ. മൂസ,ഭക്തോത്തമൻപി.സജീവ് കുമാർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കേശവദാസ് പ്രസംഗിച്ചു.